പാമ്പാടിയില്‍ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം: രണ്ടാനച്ഛന്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 10, 2021

പാമ്പാടിയില്‍ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം: രണ്ടാനച്ഛന്‍ അറസ്റ്റില്‍

കോട്ടയം: 14 കാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. കോട്ടയം പാമ്പാടിയിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തത്.പെൺകുട്ടിയുടെ നാലരമാസം പ്രായമായ ഗർഭസ്ഥ ശിശു മരിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് അമിത രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടി പാമ്പാടിയിലെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ഇവിടെ വെച്ച് ഗർഭസ്ഥ ശിശുമരിക്കുകയും ചെയ്തു. ആദ്യം പെൺകുട്ടി നൽകിയ മൊഴി വിശ്വാസ്യയോഗ്യമായിരുന്നില്ല. മണർകാട് കവലയിൽ കരകൗശല വസ്തുക്കൾ വിൽക്കുകയായിരുന്ന തന്നെ കരകൗശല വസ്തുക്കൾ വാങ്ങാനെന്ന പേരിൽ ഒരാൾ കാറിൽ കയറ്റി. ഇയാൾ നൽകിയ ജ്യൂസ് കഴിച്ചതോടെ മയങ്ങി വീണു. ഇതിനിടയിലാണ് തന്നെ പീഡിപ്പിച്ചതെന്നുമായിരുന്നു പെൺകുട്ടി ആദ്യം പോലീസിന് നൽകിയ മൊഴി. മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പോലീസ് പെൺകുട്ടിയുടെ മൊഴിയിൽ പരാമർശിക്കുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. എന്നാൽ മൊഴി സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ കണ്ടെത്താൻ പോലീസിന് ആയില്ല.തുടർന്ന് ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. പെൺകുട്ടിയുമായി അടുത്തിടപഴകുന്ന ആളുകളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്കയച്ചു. ഇതിൽ നിന്നാണ് രണ്ടാനച്ഛനാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് വ്യക്തമായത്. മുണ്ടക്കയം സ്വദേശിയായ രണ്ടാനച്ഛനെതിരെ പോക്സോ വകുപ്പുകൾ പ്രകാരം ആണ് കേസെടുത്തത്. രണ്ടാനച്ഛൻ പോലീസിന് കുറ്റസമ്മത മൊഴി നൽകിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിൽ രണ്ടാനച്ഛന്റെ പങ്ക് പെൺകുട്ടി പോലീസിനോട് വിശദ്ദീകരിച്ചു. പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്തിരുന്നു. രണ്ടാനച്ഛനെ രക്ഷിക്കാനാണ് പെൺകുട്ടി ആദ്യം തെറ്റായ മൊഴി നൽകിയതെന്നാണ് കരുതുന്നത്. Content Highlight: step father arrested for Rape 14 year old girl


from mathrubhumi.latestnews.rssfeed https://ift.tt/2VH7MWt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages