തിരുവനന്തപുരം: മലയാളിയുടെ മാനം കളയുന്ന പെരുമാറ്റമാണ് ഇടത് എം.പി.മാരുടെ ഭാഗത്തുനിന്ന് രാജ്യസഭയിൽ ഉണ്ടായതെന്ന് കേന്ദ്ര പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ. ബിനോയ് വിശ്വവും ശിവദാസനും മേശയുടെ പുറത്തുനിൽക്കുന്ന ചിത്രവും കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. തൊഴിലാളി വർഗത്തിന്റെ നേതാവ് ചമയുന്ന എളമരം കരീം, ജീവിക്കാൻ ജോലിയെടുക്കുന്ന മാർഷലിന്റെ കഴുത്തിന് പിടിച്ച് തള്ളിയെന്നും 'ശിവൻകുട്ടി സ്കൂൾ' പുനരാവിഷ്കരിക്കാനാണ് ശ്രമിച്ചതെന്നും മുരളീധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു . പെഗാസസ് വിഷയത്തിൽ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെതിരേ നേരിട്ട് ആരോപണമില്ല. എന്നിട്ടും ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ പ്രതിപക്ഷം സമ്പൂർണ സഹകരണമായതിനാൽ എന്ത് ജനാധിപത്യവിരുദ്ധതയും ആവാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. Content Highlight: V Muraleedharan slams opposition for disrupting Parliament
from mathrubhumi.latestnews.rssfeed https://ift.tt/3m3Vt1l
via
IFTTT
No comments:
Post a Comment