സ്വാതന്ത്ര്യദിനാഘോഷം , സി.പി.ഐ.യുടെ വഴിയേ സി.പി.എമ്മിന്റെ നയംമാറ്റം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 10, 2021

സ്വാതന്ത്ര്യദിനാഘോഷം , സി.പി.ഐ.യുടെ വഴിയേ സി.പി.എമ്മിന്റെ നയംമാറ്റം

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷം പാർട്ടി പരിപാടിയായി നടത്താനുള്ള സി.പി.എമ്മിന്റെ നയപരമായമാറ്റം സി.പി.െഎ.യുടെ വഴിയേയുള്ളത്. ജനകീയ ജനാധിപത്യവും അതിനുള്ള വേദിയായി പാർലമെന്ററി രാഷ്ട്രീയവും സി.പി.എം. നയമായി അംഗീകരിച്ചിട്ട് വർഷങ്ങളായി. പക്ഷേ, പാർട്ടിതലത്തിൽ സ്വാതന്ത്ര്യദിനാചരണത്തിനോ ദേശീയപതാക പാർട്ടി ഓഫീസിൽ ഉയർത്താനോ തയ്യാറായിരുന്നില്ല. സി.പി.ഐ. നേരത്തേ തീരുമാനിക്കുകയും മാറുകയുംചെയ്ത അതേവഴിയാണ് ഇപ്പോൾ സി.പി.എമ്മും സ്വീകരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ ഇരുപാർട്ടികളിലെയും യുവജനസംഘടനകൾ മൂന്ന് പതിറ്റാണ്ടോളമായി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഈ പരിപാടികളിലൊന്നിലും ദേശീയപതാക ഉയർത്താറില്ല. യുവജനസംഘടനകളുടെ ഓഫീസിലും ദേശീയപതാക ഉയർത്താറില്ല. പാർട്ടിഓഫീസുകളിൽ ദേശീയപതാക ഉയർത്തി സ്വതന്ത്ര്യദിനം ആഘോഷിക്കാൻ സി.പി.ഐ. തീരുമാനിച്ചിട്ട് രണ്ടുപതിറ്റാണ്ടായി. ഇത് ദേശീയ കൗൺസിലിന്റെ നിർദേശമാണ്. കേരളത്തിൽ ജില്ലാ ഘടകങ്ങൾ സ്വാതന്ത്ര്യദിനാചരണ ചടങ്ങ് നടത്തിയതിന്റെ റിപ്പോർട്ട് സംസ്ഥാന കൗൺസിലിന് നൽകണമെന്നത് നിർബന്ധമാണ്. പാർട്ടി സംസ്ഥാന സെക്രട്ടറിമാരാണ് വർഷങ്ങളായി എം.എൻ. സ്മാരകത്തിൽ ദേശീയപതാക ഉയർത്താറ്്. കോൺഗ്രസ് ബന്ധത്തിന്റെ പേരിലാണ് സി.പി.ഐ.യും സി.പി.എമ്മും തമ്മിൽ നയപരമായ തർക്കം നിലനിന്നിരുന്നത്. കോൺഗ്രസുമായി സഖ്യമാകാമെന്നായിരുന്നു സി.പി.ഐ. നിലപാട്. ഇത് സി.പി.എം. അംഗീകരിച്ചിരുന്നില്ല. സി.പി.എമ്മിന്റെ കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ച വിഷയമായിരുന്നു കോൺഗ്രസ് ബന്ധം. സഖ്യം വേണ്ട, സഹകരണമാകാം എന്നതാണ് ഒടുവിലെ തീരുമാനം. എന്നാൽ, ബി.ജെ.പി.യെ ചെറുക്കാൻ കോൺഗ്രസ് മാത്രമല്ല, തൃണമൂൽ കോൺഗ്രസുമായി പോലും ധാരണയുണ്ടാക്കാമെന്ന രീതിയിലേക്ക് ഇപ്പോൾ സി.പി.എം. എത്തിക്കഴിഞ്ഞു. ദേശീയപതാക ഉയർത്തണം; പരിപാടി വേണം -സി.പി.എം. സ്വാതന്ത്ര്യദിനാചരണം എങ്ങനെ നടത്തണമെന്നതിനെ കുറിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റു പാർട്ടികളുടെ പങ്കും സ്വാധീനവും ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ സംഭാവനയും ജനങ്ങളിലെത്തിക്കാൻ ഉതകുംവിധം 75-ാം സ്വാതന്ത്ര്യ ദിനാചരണ പരിപാടികൾ സംഘടിപ്പിക്കണം, ആർ.എസ്.എസിനെയും ബി.ജെ.പി.യെയും പൊതുസമൂഹത്തിൽ തുറന്നു കാണിക്കാൻ 75-ാം സ്വാതന്ത്ര്യദിനം ഉപയോഗപ്പെടുത്തും, സ്വാതന്ത്ര്യദിനം പാർട്ടി ഓഫീസുകളിൽ കോവിഡ് പ്രൊട്ടോകോൾ പാലിച്ച് ദേശീയപതാക ഉയർത്തിയും പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചും ആചരിക്കും, സ്വാതന്ത്ര്യ ദിനാചരണ പരിപാടി വിജയിപ്പിക്കാൻ മുഴുവൻ ഘടകങ്ങളും രംഗത്തിറങ്ങണം, തുടങ്ങിയവയാണ് നിർദേശങ്ങൾ. Content Highlights:CPM to follow CPI in independence day celebration


from mathrubhumi.latestnews.rssfeed https://ift.tt/37x2SNZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages