ലീഗിലെ പ്രതിസന്ധി രൂക്ഷമാകും; സി.പി.എമ്മിനെ കുറ്റം പറയുന്നത് പരിഹാസ്യം -വിജയരാഘവൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 9, 2021

ലീഗിലെ പ്രതിസന്ധി രൂക്ഷമാകും; സി.പി.എമ്മിനെ കുറ്റം പറയുന്നത് പരിഹാസ്യം -വിജയരാഘവൻ

തിരുവനന്തപുരം: ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയിൽ നേതൃത്വമില്ലാത്ത ദുരവസ്ഥയിലാണ് മുസ്‌ലിംലീഗ് എന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. അഴിമതിപ്പണത്തെ ചൊല്ലിയുള്ള തർക്കമാണ് ലീഗിലെ പ്രതിസന്ധിക്കു കാരണം. സി.പി.എമ്മിനെതിരേ ആക്ഷേപം ഉന്നയിച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് ലീഗ് നടത്തുന്നത്. അധികാരം കിട്ടാത്തതിന്റെ നിരാശയാണ് സി.പി.എമ്മിനെ കുറ്റം പറയാൻ കാരണം. ലീഗ് അകപ്പെട്ട ദുരവസ്ഥയ്ക്ക് സി.പി.എമ്മിന് ബന്ധമില്ല. സി.പി.എമ്മിനെ കുറ്റം പറയുന്നത് പരിഹാസ്യമാണ്. അധികാരം കിട്ടിയപ്പോഴെല്ലാം ഭംഗിയായി അഴിമതിപ്പണം കണ്ടെത്തിയ പാർട്ടിയാണ് ലീഗ്. പാലാരിവട്ടം പാലത്തിന്റെ അഴിമതി ആരോപണം നേരിടുന്നത് ലീഗിന്റെ മന്ത്രിയാണ്. അവരുടെ സ്വഭാവത്തിന് അനുസരിച്ച് കുടുംബയോഗം, കമ്മിറ്റി അംഗങ്ങളുടെ യോഗം, കമ്മിറ്റിയിലില്ലാത്തവരെ വിളിച്ചുള്ള യോഗം എന്നിങ്ങനെ വിചിത്രമായ രീതിയിലാണ് യോഗം ചേർന്നത്. കുഞ്ഞാലിക്കുട്ടി നിശ്ശബ്ദനാക്കപ്പെട്ടെന്നും വിജയരാഘവൻ പറഞ്ഞു. കോൺഗ്രസ് നിശ്ശബ്ദമാണ്. യു.ഡി.എഫിൽ രൂക്ഷമാകാൻ പോകുന്ന തർക്കമാണ് ലീഗിൽ തുടങ്ങിയിട്ടുള്ളത്. പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മകൊണ്ട് സി.പി.എമ്മിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കെ.ടി. ജലീൽ അദ്ദേഹത്തിന് കിട്ടിയ വിവരങ്ങൾവെച്ചാണ് പറയുന്നത്. ഹൈദരലി തങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന ജലീലിന്റെ പ്രസ്താവനയെക്കുറിച്ച്, ലീഗ് രാഷ്ട്രീയപ്പാർട്ടിയാണെന്നും രാഷ്ട്രീയമായാണ് സി.പി.എം. ഇതിനെ കാണുന്നതെന്നും വിജയരാഘവൻ പറഞ്ഞു. ലീഗിനെ എൽ.ഡി.എഫിലെത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ സി.പി.എം. നടത്തുന്നതെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവനയോട്, സുരേന്ദ്രന്റെ വാക്കുകൾക്ക് മൂല്യം കുറഞ്ഞുവെന്നായിരുന്നു മറുപടി. കവിത സർഗാത്മകമാണെന്നായിരുന്നു ജി. സുധാകരന്റെ കവിതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.


from mathrubhumi.latestnews.rssfeed https://ift.tt/3CBOiDs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages