ശ്രീനഗർ: പണം വാങ്ങി കശ്മീരി വിദ്യാർഥികൾക്ക് പാകിസ്താനിലെ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്. സീറ്റ് നൽകി ആ പണം ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന നാല് വിഘടനവാദി നേതാക്കൾ പിടിയിൽ. ഹുറിയത്ത് കോൺഫറൻസ് അംഗങ്ങളായ മുഹമ്മദ് അക്ബർ ബട്ട്, ഫാത്തിമ ഷാ, മുഹമ്മദ് അബ്ദുള്ള ഷാ, സബ്സർ അഹമ്മദ് ഷെയ്ക്ക് എന്നിവരെയാണ് കഴിഞ്ഞദിവസം ജമ്മുകശ്മീർ പോലീസ് പിടികൂടിയത്. കശ്മീരിലെ വിദ്യാഭ്യാസ ഏജൻസികളുമായി ചേർന്നായിരുന്നു ഇവരുടെ പ്രവർത്തനം. വൻതോതിൽ പണം കൈപ്പറ്റി പാകിസ്താൻ ആസ്ഥാനമായുള്ള സർവകലാശാലകളിലേക്ക് കശ്മീരിൽനിന്ന് വിദ്യാർഥികളെ എത്തിക്കുന്നതായി പോലീസിനും രഹസ്യവിഭാഗത്തിനും കഴിഞ്ഞ ജൂലായിൽ വിവരം ലഭിച്ചിരുന്നു. സീറ്റിന് പത്തുലക്ഷം മുതൽ 12 ലക്ഷം വരെയാണ് വാങ്ങുന്നത്. ഇത്തരത്തിൽ നാല്പതോളം സീറ്റാണ് ഒരോ വർഷവും ഇവരിലൂടെ കൈമാറ്റംചെയ്തിരുന്നത്. കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ ബന്ധപ്പെട്ട് അവർക്കാണ് കൂടുതൽ സീറ്റ് നൽകിയിരുന്നത്. ഈ പണം ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതായി അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. Content highlights: 4 People Arrested in Connection with Procuring MBBS Seats at jammu kashmir
from mathrubhumi.latestnews.rssfeed https://ift.tt/3geK3DU
via
IFTTT
No comments:
Post a Comment