സുനിൽകുമാർ തിരുവനന്തപുരം: കോളേജിലെ എല്ലാ പരിപാടികൾക്കും സുനിൽ എത്തുന്നത് ഒരുകൂട്ടം വാദ്യോപകരണങ്ങളുമായിട്ടാണ്. വിദ്യാർഥികൾക്കൊപ്പം ചേർന്ന് തന്റെയൊരു പരിപാടിയും സ്റ്റേജിൽ അവതരിപ്പിച്ചാണ് സുനിൽ മടങ്ങുന്നത്. കുട്ടികൾക്കൊപ്പം ചേർന്ന് കലാലയത്തിൽ എല്ലായിടത്തും നിറഞ്ഞുനിന്ന അധ്യാപകന്റെ വേർപാട് ഇനിയും ഉൾക്കൊള്ളാനാകുന്നില്ല ലോ അക്കാദമിയിലെ വിദ്യാർഥികൾക്ക്. ഗായകനും കീ ബോർഡ് വിദഗ്ദ്ധനുമായിരുന്നു. എല്ലാവരോടും ഇഷ്ടമുണ്ടായിരുന്ന പ്രിയപ്പെട്ടവനായാണ് പൂർവവിദ്യാർഥികളും സുനിലിനെ ഓർമിക്കുന്നത്. കോളേജിലെ എല്ലാ സാംസ്കാരിക പരിപാടികളുടെയും പ്രധാന സംഘാടകനായിരുന്നു സുനിൽ. കോളേജിലെ പ്രിയപ്പെട്ട ഇടങ്ങളില്ലൊം കുട്ടികൾക്കൊപ്പം കലാ, സാംസ്കാരിക പരിപാടികൾക്ക് ഒപ്പം കൂടിയിരുന്ന സുനിൽ, കോളേജ് മൈതാനത്ത് ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും. ജീവിതത്തിൽ ഇത്രയധികം സജീവമായിരുന്ന സുനിലിനെ മരണത്തിലേക്കു നയിച്ച സാഹചര്യം അജ്ഞാതമാണെന്നാണ് സുഹൃത്തുക്കളും പറയുന്നത്. എല്ലാ ബാച്ച് വിദ്യാർഥികളുടെയും ഫെയർവെൽ പാർട്ടിയിലും സുനിലിന്റെ കലാപരിപാടിയുണ്ടാകുമെന്നും സഹപ്രവർത്തകർ ഓർക്കുന്നു. വിദ്യാർഥികൾക്ക് ഭക്ഷണത്തിനു തുക ബുധനാഴ്ച രാവിലെ സുനിൽ കോളേജിൽ എത്തിയിരുന്നു. ഈ സമയത്ത് പല ആവശ്യങ്ങൾക്കായി നിരവധി വിദ്യാർഥികളും കാമ്പസിന്റെ പരിസരത്തുണ്ടായിരുന്നു. എല്ലാവരോടും കുശലാന്വേഷണം നടത്തിയാണ് അദ്ദേഹം മടങ്ങിയതെന്ന് വിദ്യാർഥിയായ ഹരിശങ്കർ ഓർക്കുന്നു. ഈ സമയത്ത് അവിടെ കൂടിയിരുന്ന വിദ്യാർഥികൾക്കു ഭക്ഷണം കഴിക്കാൻ സുനിൽ ആയിരം രൂപ നൽകി. ആദ്യം വിദ്യാർഥികൾ നിരസിച്ചെങ്കിലും സ്നേഹത്തോടെ നിർബന്ധിച്ചപ്പോൾ അവരതു വാങ്ങുകയായിരുന്നു. പലപ്പോഴും കലാപ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന കുട്ടികൾക്ക് ഭക്ഷണത്തിനും മറ്റുമായി സുനിൽ സ്വന്തം കൈയിൽനിന്ന് സാമ്പത്തികസഹായം നൽകുമായിരുന്നു. തീപിടിച്ച് ഒരാൾ; രക്ഷിക്കാനാകാതെ കുട്ടികൾ കുട്ടികളോടൊപ്പം സംസാരിച്ചു നിന്ന ശേഷമാണ് സുനിൽ കാറിൽ മൈതാനത്തിനടുത്തേക്കു പോയത്. ആളുകൾ എത്താത്ത ഇടമായിരുന്നതിനാൽ ഇവിടെ നടക്കുന്നത് പുറത്തറിയാനും കഴിയില്ല. മൈതാനത്തിന്റെ ഒരറ്റത്ത് ഒഴിഞ്ഞ കോണിലായിരുന്നു സുനിലിനെ തീപിടിച്ച നിലയിൽ കണ്ടെത്തിയത്. കാട് വെട്ടാനെത്തിയ തൊഴിലാളികളാണ് ആദ്യം ശ്രദ്ധിച്ചത്. അവരുടെ ബഹളം കേട്ട് വിദ്യാർഥികൾ അവിടേക്ക് ഓടിയെത്തുകയായിരുന്നു. എന്നാൽ, പെട്ടെന്നു തീപിടിച്ചതിനാൽ ആർക്കും അദ്ദേഹത്തെ രക്ഷിക്കാനായില്ല. വിദ്യാർഥികൾ പേരൂർക്കട പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തിയ ശേഷമാണ് ആശുപത്രിയിലേക്കു മാറ്റിയത്. ആദ്യം തിരിച്ചറിഞ്ഞില്ല; ബാഗും കാറും സൂചനയായി മരിച്ചതാരെന്ന് കുട്ടികൾക്കും പെട്ടെന്നു തിരിച്ചറിയാനായില്ല. കോളേജിനു പുറത്തുള്ള ആരെങ്കിലുമായിരിക്കുമെന്നാണ് അവർ ആദ്യം കരുതിയത്. എന്നാൽ, മൈതാനത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ട രീതിയിൽ സുനിലിന്റെ കാർ കണ്ടെത്തിയത് സംശയം തോന്നിപ്പിച്ചു. മൃതദേഹത്തിനടുത്തുനിന്ന് സുനിലിന്റെ ബാഗ് പോലീസ് കണ്ടെത്തിയതോടെയാണ് പ്രിയപ്പെട്ട അധ്യാപകനാണ് തങ്ങളുടെ മുന്നിൽ തീപിടിച്ചു മരിച്ചതെന്ന് വിദ്യാർഥികളും മനസ്സിലാക്കുന്നത്. മരണത്തെ ഇൻസ്റ്റഗ്രാമിൽ സൂചിപ്പിച്ച് മടക്കം അഞ്ചു ദിവസം മുൻപ് മരണത്തെ അടയാളപ്പെടുത്തുന്ന ഒരു പോസ്റ്റർ സുനിൽ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. എന്നാൽ, താൻ ജീവിതത്തിൽനിന്നു മടങ്ങുന്നതിന്റെ സൂചനയാണ് ഇതെന്ന് പ്രിയപ്പെട്ടവർക്കുപോലും മനസ്സിലായില്ല. ചൊവ്വാഴ്ച കോളേജിലെ ഓണാഘോഷ പരിപാടികൾക്കു സജീവമായി നേതൃത്വം നൽകി രാത്രി വൈകിയാണ് സുനിൽ മടങ്ങിയതെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. ഓൺലൈനായി നടത്തിയ ആഘോഷപരിപാടികളുടെ കൺവീനറായിരുന്നു അദ്ദേഹം. തലേദിവസം രാത്രിയിലും തങ്ങളോടൊപ്പം സന്തോഷത്തോടെ ഇടപഴകിയ ഒരാൾ കാമ്പസിനുള്ളിൽ സ്വയം ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് അധ്യാപകരും വിദ്യാർഥികളും. content highlights:law academy teacher sunil kumar commits suicide
from mathrubhumi.latestnews.rssfeed https://ift.tt/2W8iGEE
via
IFTTT
No comments:
Post a Comment