പുനഃസംഘടനയില്‍ ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ല; മുതിര്‍ന്ന നേതാക്കളെ തള്ളി ഹൈക്കമാന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 14, 2021

പുനഃസംഘടനയില്‍ ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ല; മുതിര്‍ന്ന നേതാക്കളെ തള്ളി ഹൈക്കമാന്റ്

ന്യൂഡൽഹി: ഡിസിസി അധ്യക്ഷ നിയമന ചർച്ചയിയിൽ പ്രതിഷേധം ഉയർത്തിയ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ തള്ളി ഹൈക്കമാന്റ്. പുനഃസംഘടനയിൽ ആരുടേയും സമ്മർദ്ദത്തിന് വഴങ്ങില്ല. തർക്കങ്ങളുടെ പേരിൽ പുനഃസംഘടന നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഹൈക്കമാന്റ് വ്യക്തമാക്കി. മുതിർന്ന നേതാക്കൾ ഉയർത്തിയ കലാപം അനുവദിക്കില്ലെന്ന സൂചനയാണ് ഹൈക്കമാന്റ് നൽകുന്നത്. ഡിസിസി അധ്യക്ഷൻമാരുടെ സാധ്യതാ പട്ടിക നൽകുമ്പോൾ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും താരിഖ് അൻവറിനോട് പരാതിപ്പെട്ടിരുന്നു. ഗ്രൂപ്പുകളെ ഇല്ലാതാക്കുന്നതിനെന്ന പേരിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇവർ വ്യക്തമാക്കിയിരുന്നു. ചർച്ചകൾക്കായി വിളിച്ച കെ.സുധാകരനോട് മുല്ലപ്പള്ളി തട്ടിക്കയറിയതായാണ് വിവരം. ചർച്ചകളിൽ പങ്കെടുപ്പിക്കാതെ തഴഞ്ഞതായും അദ്ദേഹം മുതിർന്ന നേതാക്കളെ അറിയിച്ചു. എന്നാൽ മുതിർന്ന നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന തിരുമാനത്തിലാണ് ഹൈക്കമാന്റ്. ചർച്ചക്ക് നേതൃത്വം നൽകേണ്ടത് പിസിസി അധ്യക്ഷന്റേയും നിയമസഭാ കക്ഷി നേതാവിന്റേയും ചുമതലയാണ്. കൂടുതൽ പേരെ ഡൽഹിക്ക് വിളിപ്പിച്ച് ചർച്ച നടത്തി മുൻകാല കീഴ്വഴക്കത്തിന് മാറ്റം വരുത്തേണ്ടകാര്യമില്ല. ഇരുവരേയും ഉത്തരവാദിത്വങ്ങൾ നടത്താൻ അനുവദിക്കണം. തർക്കങ്ങളുടെ പേരിൽ പുനഃസംഘടന നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഹൈക്കമാന്റ്വ്യക്തമാക്കി. ഇതോടെ ഡൽഹി കേന്ദ്രീകരിച്ച് കൂടുതൽ ചർച്ചകൾക്കുള്ള സാധ്യതയാണ് മങ്ങിയത്. Content Highlights: Congress High Command on DCC presidents' selection


from mathrubhumi.latestnews.rssfeed https://ift.tt/2Ujcw3Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages