ലോർഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ ഇംഗ്ലീഷ് കാണികളുടെ അതിക്രമം. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുരോഗമിക്കുന്നതിനിടെ ഇന്ത്യൻ താരം കെഎൽ രാഹുലിന് നേരെ കാണികൾഷാംപെയ്ൻ കോർക്കുകൾ എറിഞ്ഞു. ബൗണ്ടറി ലൈനിന് അരികിൽ ഫീൽഡ് ചെയ്യുകയായിരുന്നു രാഹുൽ. മൂന്നാം ദിനത്തിൽ ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 69-ാം ഓവറിലാണ് സംഭവം. കാണികളുടെ ഈ മോശം പ്രവർത്തിയിൽ സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ക്ഷുഭിതനായി. ആ കോർക്കുകൾ തിരിച്ചെറിയാൻ രാഹുലിനോട് കോലി ആംഗ്യം കാണിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കാണികളുടെ പ്രവർത്തിയിൽ അതൃപ്തി പ്രകടിപ്പിച്ച ഇന്ത്യൻ ടീം അമ്പയർമാരായ മൈക്കൽ ഗോയിനെയും റിച്ചാർഡ് ഇല്ലിങ്വർത്തിനേയും സമീപിച്ചു കാര്യം അവതരിപ്പിച്ചു. തുടർന്ന് മത്സരം അൽപസമയം നിർത്തിവെയ്ക്കുകയും ചെയ്തു. ഇംഗ്ലീഷ് കാണികൾക്കെതിരേ ഇന്ത്യ പരാതിയും നൽകി. മത്സരത്തിൽ സെഞ്ചുറി നേടിയ കെഎൽ രാഹുലിന്റെ മികവിലാണ് ഇന്ത്യ ഒന്നാമിന്നിങ്സിൽ മികച്ച സ്കോർ നേടിയത്. നോട്ടിങ്ഹാമിൽ നടന്ന ആദ്യ ടെസ്റ്റിനിടേയും ഇംഗ്ലീഷ് കാണികൾ അതിരുവിട്ടു പെരുമാറിയിരുന്നു. അന്ന് ഇന്ത്യൻ കാണികളെ വംശീയമായി അധിക്ഷേപിച്ചത് ചർച്ചയായിരുന്നു. Virat Kohli signaling to KL Rahul to throw it back to the crowd pic.twitter.com/OjJkixqJJA — Pranjal (@Pranjal_King_18) August 14, 2021 Content Highlights: India Vs England Fans Throw wine Cork At KL Rahul From Lords Stands Virat Kohli Fumes
from mathrubhumi.latestnews.rssfeed https://ift.tt/3sk1zeN
via
IFTTT
No comments:
Post a Comment