തിരുവനന്തപുരം: ഭരണത്തുടർച്ചയുടെ പൊലിമയിൽ കേരളഘടകവും പാർട്ടിക്ക് അധികാരമുള്ള ഏക സംസ്ഥാനമായി കേരളവും നിൽക്കുന്ന ഘട്ടത്തിലാണ് സി.പി.എം. പാർട്ടി കോൺഗ്രസ് കണ്ണൂരിലെത്തുന്നത്. ഈ രണ്ടുഘടകങ്ങൾക്കും കാരണക്കാരനായ പിണറായി വിജയന്റെ ദേശീയഅംഗീകാരം സ്ഥാപിക്കുന്ന രാഷ്ട്രീയമുഹൂർത്തം കൂടിയാകും ഈ പാർട്ടികോൺഗ്രസ്. 2012-ൽ സി.പി.എം. പാർട്ടി കോൺഗ്രസ് കോഴിക്കോട്ട് നടക്കുമ്പോൾ, വി.എസ്.-പിണറായി പോരിന്റെ മൂർധന്യഘട്ടമായിരുന്നു. വി.എസ്. അച്യുതാനന്ദൻ പൊളിറ്റ് ബ്യൂറോയിൽനിന്ന് പുറത്താക്കപ്പെട്ട സമയവും. കേരളത്തിലെ പാർട്ടിയിൽ ഒരുവിഭാഗവും കേരളത്തിനുപുറത്തുള്ള പാർട്ടി അംഗങ്ങളിൽ ഭൂരിപക്ഷവും മനസ്സുകൊണ്ട് വി.എസിനൊപ്പമായിരുന്നു. വി.എസിനെ പി.ബി.യിലേക്കു തിരികെയെടുക്കണമെന്ന ആവശ്യമുയർത്തിയവരിൽ ബംഗാളിലെയും ആന്ധ്രയിലെയും പ്രതിനിധികളുണ്ടായിരുന്നു. അന്ന് പൊതുസമ്മേളനത്തിൽ പങ്കെടുക്കാതെ വി.എസ്. മടങ്ങിയെങ്കിലും നേതാക്കളുടെ പ്രസംഗത്തിൽ വി.എസിന്റെ പേരുവന്ന ഘട്ടത്തിലെല്ലാം പ്രതിനിധികൾ ആരവം മുഴക്കി. ആ പരിവേഷവും അംഗീകാരവും പിണറായിക്കു ലഭിച്ചതുമില്ല. ഒമ്പതുവർഷത്തിനുശേഷം പാർട്ടി കോൺഗ്രസ് വീണ്ടും കേരളത്തിലെത്തുമ്പോൾ, ഇവിടെയുള്ളത് പഴയ സി.പി.എമ്മല്ല. വിഭാഗീയത ഇല്ലാതായി. പിണറായി പാർട്ടിയിലെ ‘ക്യാപ്റ്റൻ’ ആയി. കേരളത്തിൽ ആദ്യമായി ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടാക്കിയ കമ്യൂണിസ്റ്റ് നേതാവായി അദ്ദേഹം മാറി. ദേശീയരാഷ്ട്രീയത്തിൽ ബി.ജെ.പി.ഭരണത്തിനെതിരേ അധികാരംകൊണ്ടുതന്നെ കലഹിക്കാൻ കഴിയുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി. കേരളം രാഷ്ട്രീയമാതൃകയാണെന്ന് കേന്ദ്രകമ്മിറ്റി അംഗീകരിച്ചതിനു പിന്നാലെയാണ് കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടത്താനുള്ള തീരുമാനവുമുണ്ടായത്.അധികാരത്തിന്റെ ബലവും സംഘടനാസംവിധാനത്തിന്റെ കരുത്തും കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദിയിൽ പിണറായി വിജയനെന്ന നേതാവിനെ പൊതിഞ്ഞുനിൽക്കും. സി.പി.എമ്മിന്റെ ദേശീയമുഖമായി അദ്ദേഹം മാറുന്ന ഘട്ടംകൂടിയാകും അത്.കേരളത്തിൽ മുമ്പ് പാർട്ടി കോൺഗ്രസുകൾ നടന്ന സ്ഥലം, കാലയളവ് * പാലക്കാട്-നാലാം പാർട്ടി കോൺഗ്രസ് (അവിഭക്ത പാർട്ടി)- 1956 ഏപ്രിൽ 19-29.* കൊച്ചി-എട്ടാം പാർട്ടി കോൺഗ്രസ്- 1968 ഡിസംബർ 23-29.* തിരുവനന്തപുരം- 13-ാം പാർട്ടി കോൺഗ്രസ്- 1988 ഡിസംബർ 27-ജനുവരി ഒന്ന്. * കോഴിക്കോട്- ഇരുപതാം പാർട്ടി കോൺഗ്രസ്- 2012 ഏപ്രിൽ 4-9.
from mathrubhumi.latestnews.rssfeed https://ift.tt/3jCzATH
via
IFTTT
No comments:
Post a Comment