ബിഹാറിൽനിന്ന് തോക്കെത്തുന്നു, പീസ് പീസായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 8, 2021

ബിഹാറിൽനിന്ന് തോക്കെത്തുന്നു, പീസ് പീസായി

കൊച്ചി: ബിഹാറിലെ വിവിധ പ്രദേശങ്ങളിൽനിന്ന് വ്യാപകമായി കേരളത്തിലേക്ക് തോക്ക് എത്തുന്നതായി കണ്ടെത്തൽ. മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തോക്കിന്റെ ബിഹാർ കണക്ഷൻ വെളിപ്പെട്ടത്. മംഗലാപുരം, ഗോവ, മുംബൈ ബെൽറ്റ് വഴിയാണ് കേരളത്തിൽ മുമ്പ് കൂടുതൽ തോക്കെത്തിയിരുന്നത്. ഗുണ്ടാ സംഘങ്ങൾക്കും റിയൽ എസ്റ്റേറ്റ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുമെല്ലാം ബിഹാറിൽ നിന്ന് തോക്കെത്തുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. കേരളത്തിലേക്ക് ജോലി തേടിയെത്തുന്ന അതിഥി തൊഴിലാളികൾ വഴിയാണ് ഇത് കൂടുതലായി എത്തുന്നത്. തോക്ക് വിവിധ കഷ്ണങ്ങളാക്കിയാണ് കൊണ്ടുവരുന്നത്. ഇതിനാൽത്തന്നെ ഇവ പിടിക്കുക പ്രയാസമാണ്. ഇതിന് ഇടനിലക്കാരായും ബിഹാറിൽ ചിലർ പ്രവർത്തിക്കുന്നുണ്ട്.തോക്ക് നേരിട്ടു വാങ്ങാൻ ബിഹാറിലെത്തിയാൽ വെടിവെപ്പ് പരിശീലനം ലഭിക്കുമെന്നതാണ് പ്രത്യേകത. നേരിട്ടുള്ള ഇടപാടായതിനാൽ തുകയും കുറയും. എന്നാൽ, ചുമ്മാ ചെന്നാൽ തോക്ക് കിട്ടില്ല. ആയുധ വ്യാപാര സംഘങ്ങളുമായി അടുപ്പമുള്ള ഏതെങ്കിലും ബിഹാർ സ്വദേശിയുടെ ശുപാർശയും വേണം. വെടിവെപ്പ് പരിശീലനത്തിനൊപ്പം തോക്ക് കഷ്ണങ്ങളാക്കാനും പിന്നീട് ഒന്നിച്ചു ചേർക്കാനുമുള്ള വിദ്യകളും പഠിപ്പിക്കും. മാനസയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് തോക്ക് വാങ്ങാൻ ബിഹാറിലെ മുംഗേറിലെത്തിയ രാഖിലിനും ഇത്തരത്തിൽ പരിശീലനം ലഭിച്ചിരുന്നു. രാഖിലും തോക്ക് കഷ്ണങ്ങളാക്കിയാണ് കൊണ്ടുവന്നതെന്നാണ് വിവരം. ഏതുതരം ഫാക്ടറി മെയ്ഡ് തോക്കിന്റെയും കള്ളത്തോക്ക് നിർമിച്ചു നൽകുന്ന സംഘങ്ങൾ ബിഹാറിലുണ്ട്. രണ്ട് ലക്ഷത്തിനു മുകളിൽ വിലയുള്ള ഫാക്ടറി പിസ്റ്റലുകൾ 40,000 രൂപയ്ക്കു താഴെ ലഭിക്കും. വെടിവെപ്പ് പരിശീലനം നടത്തുന്നത് ആയുധ വ്യാപാര സംഘങ്ങൾക്ക് സ്വാധീനമുള്ള വിജനമായ പ്രദേശത്താണ്. Content Highlights:guns imports to Kerala widely from different parts of Bihar


from mathrubhumi.latestnews.rssfeed https://ift.tt/3fJXXxO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages