അഞ്ജുവിന്റെ കളരിയിലെ വെള്ളിത്തിളക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 22, 2021

അഞ്ജുവിന്റെ കളരിയിലെ വെള്ളിത്തിളക്കം

ബെംഗളൂരു: ബെംഗളൂരുവിലെ അഞ്ജു ബോബി ജോർജ് ഫൗണ്ടേഷനിലേക്ക് ആദ്യ രാജ്യാന്തര മെഡലാണ് ഷൈലി സിങ്ങിലൂടെ എത്തിയിരിക്കുന്നത്. ലോങ്ജമ്പിലൂടെ തന്നെ ആദ്യ മെഡൽ വരുമ്പോൾ ഇരട്ടിമധുരവും. ഇന്ത്യക്കായി ലോങ്ജമ്പിൽ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിട്ടുള്ള മലയാളിയും ഒളിമ്പ്യനുമായ അഞ്ജു ബോബി ജോർജും ഭർത്താവും പരിശീലകനുമായ റോബർട്ട് ബോബി ജോർജും നേതൃത്വം നൽകുന്ന കായിക കളരിക്ക് പുതിയ ഊർജ്ജം നൽകുന്നതാണ് ഷൈലിയുടെ മെഡൽ നേട്ടം. മൂന്നുവർഷംമുമ്പ് അക്കാദമിയിലെത്തുമ്പോൾ ഷൈലി സിങ്ങിന്റെ മികച്ച ദൂരം 4.50 മീറ്ററായിരുന്നു. പിന്നീട് റോബർട്ട് ബോബി ജോർജിന്റെ പരിശീലനത്തിലാണ് വെള്ളിമെഡൽ നേട്ടം വരെ എത്തിയത്. 2005-ലെ ഹെൽസിങ്കി ലോക ചാമ്പ്യൻഷിപ്പിൽ അഞ്ജുവിന് രണ്ട് സെന്റിമീറ്ററിന് മെഡൽ നഷ്ടമായതിനെ അനുസ്മരിപ്പിക്കുന്നതായി ഒരു സെന്റിമീറ്റർ വ്യത്യാസത്തിൽ ഷൈലിക്ക് സ്വർണം നഷ്ടപ്പെട്ടത്. ഷൈലിക്ക് 14 വയസ്സുള്ളപ്പോൾ രണ്ട് മത്സരങ്ങൾ അഞ്ജുവും റോബർട്ടും കാണാനിടയായി. കുട്ടിയുടെ കഴിവ് തിരിച്ചറിഞ്ഞ് 2018 ഏപ്രിലിലാണ് അക്കാദമിയിൽ കൊണ്ടുവന്നത്. കോവിഡ് കാലത്ത് പരിശീലനം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. സിന്തറ്റിക് ട്രാക്കൊന്നും ഇല്ലാത്തതിനാൽ കഴിഞ്ഞ അഞ്ചാറ്മാസമായി കുട്ടികളെ അഞ്ജുവിന്റെ വീട്ടിൽ നിർത്തിയാണ് പരിശീലനം കൊടുത്തിരുന്നത്. പ്രായം കുറഞ്ഞ മത്സരാർഥി ആയിട്ടും വലിയ നേട്ടമാണ് ഷൈലി കൈവരിച്ചത്. എങ്കിലും ഒരു സെന്റിമീറ്ററിന് സ്വർണം നഷ്ടമായത് സന്തോഷത്തിനൊപ്പം ചെറിയ വിഷമവും നൽകുന്നു. ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് സെന്റിമീറ്ററിന് മെഡൽ നഷ്ടപ്പെട്ടപ്പോഴുള്ള മാനസികാവസ്ഥ ഞാനും അനുഭവിച്ചിട്ടുണ്ട്. ഷൈലിക്ക് 17 വയസ്സേ ആയിട്ടുള്ളൂ. ഇനി ഒരു അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പ് കൂടിയുണ്ട്. ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസുമാണ് ഇനി ലക്ഷ്യം അഞ്ജു പറഞ്ഞു. Content Highlights: Shaili Singh who won silver at U20 World Athletics Championships from Anju Bobby Sports Foundation


from mathrubhumi.latestnews.rssfeed https://ift.tt/3gqXi4F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages