മോദിജിയെ കാണാന്‍ ശ്രീനഗറില്‍ നിന്ന് ഡല്‍ഹിലേക്ക് കാല്‍നടയായി യാത്ര ചെയ്ത് ഒരു കടുത്ത ആരാധകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 22, 2021

മോദിജിയെ കാണാന്‍ ശ്രീനഗറില്‍ നിന്ന് ഡല്‍ഹിലേക്ക് കാല്‍നടയായി യാത്ര ചെയ്ത് ഒരു കടുത്ത ആരാധകന്‍

ഫാഹിം നസീർ ഷാ നടക്കുകയാണ്, ശ്രീനഗറിൽ നിന്ന് ഡൽഹി വരെ. 815 കിലോമീറ്ററോളം വരുന്ന ദൂരം കാൽനടയായി യാത്ര ചെയ്യുന്നതിന് പിന്നിൽ ഫാഹിമിന്ലക്ഷ്യമുണ്ട്. തന്റെ യാത്രയ്ക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ലഭിക്കുകയും അതിലൂടെ തന്റെ ആരാധ്യപുരുഷനായ നരേന്ദ്രമോദിയുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്തുകയുമാണ് ഈ ഇരുപത്തെട്ടുകാരന്റെ ലക്ഷ്യം. ചെറിയ ഇടവേളകൾ എടുത്താണ് ഫാഹിമിന്റെ യാത്ര. രണ്ട് ദിവസം മുൻപാരംഭിച്ച യാത്ര 200 കിലോമീറ്ററോളം പിന്നിട്ട് ഞായറാഴ്ച ഉദ്ദംപുരിലെത്തിക്കഴിഞ്ഞു. ഡൽഹിയിൽ എത്തിച്ചേരുമ്പോഴേക്കും തന്റെ യാത്രയെ കുറിച്ച് മോദിജി അറിയുകയും തന്റെ ആഗ്രഹം സഫലമാകുകയും ചെയ്യുമെന്ന പ്രതീക്ഷ ഫാഹിം പങ്കുവെച്ചു. ഇതിന് മുൻപ് പ്രധാനമന്ത്രിയെ കാണാൻ ഫാഹിം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. അതിനാലാണ് ഇത്തവണ ശ്രമം കുറച്ച് സാഹസികമാക്കാമെന്ന തീരുമാനത്തിൽ ഇദ്ദേഹം എത്തിച്ചേർന്നത്. കഴിഞ്ഞ നാല് വർഷമായി മോദിയെ സാമൂഹികമാധ്യമങ്ങളിലൂടെ ഫാഹിം പിന്തുടരുന്നുണ്ട്. മോദിയുടെ പ്രഭാഷണങ്ങളും പ്രവർത്തനങ്ങളുമാണ് തന്നെ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാക്കിയതെന്ന് ഫാഹിം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിന് നൽകി വന്നിരുന്ന പ്രത്യേക പദവി നീക്കിയത് ആ പ്രദേശത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക പരിഗണനയാണ് വ്യക്തമാക്കുന്നതെന്ന് ഫാഹിം പ്രതികരിച്ചു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചാൽ കശ്മീരിലെ യുവജനത നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് ഫാഹിം പറഞ്ഞു. ശ്രീനഗറിലെ ഷാലിമാർ നിവാസിയായ ഫാഹിം ഒരു പാർട്ട്ടൈം ഇലക്ട്രീഷ്യനാണ്. എന്തായാലും രണ്ടര വർഷമായി തന്റെ പ്രിയപ്പെട്ട മോദിജിയെ കാണാനായി തുടരുന്ന ശ്രമം ഇപ്രാവശ്യം സഫലമാകുമെന്ന ആത്മവിശ്വാസത്തിലാണ് ഫാഹിം. Content Highlights: PMs "Big Fan" Walking From Srinagar To Delhi In Hopes Of Meeting Him


from mathrubhumi.latestnews.rssfeed https://ift.tt/2Wl95dO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages