ബെംഗളുരു:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങൾ ജനമനസ്സുകളെ സ്വാധീനിക്കുന്നുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ജനതാദൾ നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ. പെട്രോൾ വിലവർധനയിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി സൈക്കിളിൽ യാത്ര ചെയ്തത് ചൂണ്ടിക്കാണിച്ചായിരുന്നു ദേവഗൗഡയുടെ പരാമർശം. ആരുടേയും പ്രവർത്തനങ്ങളെ വിലകുറിച്ച് കാണുന്നില്ല എന്നാൽ രാഹുൽ ഗാന്ധിയുടെ സൈക്കിൾ യാത്രയെ രാജ്യത്തെ ജനങ്ങൾ ഏത് രീതിയിൽ ഉൾക്കൊണ്ടു എന്നത് വ്യക്തമല്ല. രാഹുൽ ഗാന്ധി ചെറുപ്പക്കാരനായ ഒരു നേതാവാണെന്നും ജനക്ഷേമ പ്രവർത്തനങ്ങളുമായി രാഹുലിന് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും ദേവഗൗഡ പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനങ്ങളേയും ദേവഗൗഡ വിമർശിച്ചു. പ്രതിപക്ഷ പാർട്ടികളെല്ലാംപ്രദേശിക പാർട്ടികളായി ഒതുങ്ങി കഴിഞ്ഞെന്നും മോദിക്കെതിരായി ഒന്നിച്ച് അണിനിരക്കും എന്ന പ്രഖ്യാപനം ഇപ്പോഴും ശൈശവ ഘട്ടത്തിലാണെന്നും ദേവഗൗഡ പറഞ്ഞു. രാഷ്ട്രീയത്തിൽ ആർക്കും ആരുടേയും പ്രവർത്തനങ്ങളെ തടഞ്ഞ് നിർത്താൻ കഴിയില്ല. ആശയങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുക മാത്രമാണ് ജനശ്രദ്ധ നേടാനുള്ള ഏകമാർഗ്ഗം എന്നും ദേവഗൗഡ പറഞ്ഞു. പാർലമെന്റിലെ വർഷകാല സമ്മേളനം അലങ്കോലപ്പെടുത്തിയതിനേയും ദേവഗൗഡ വിമർശിച്ചു. പ്രതിപക്ഷ പാർട്ടി അംഗങ്ങളും ഭരണപക്ഷ എംപിമാരും ഉണ്ടാക്കിയ കോലാഹലങ്ങൾ കാരണം തനിക്ക് സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടുവെന്നും 30 വർഷത്തെ പാർലമെന്ററി ജീവിതത്തിൽ ഇതാദ്യമായാണ് ഇത്തരം ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതെന്നും ദേവഗൗഡ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളിൽ നിന്നുമുള്ള വ്യതിയാനമാണ് ഇത് കാണിക്കുന്നത്.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെന്നും ദേവഗൗഡ പറഞ്ഞു. content highlights: deve gowda critise rahul ghandi
from mathrubhumi.latestnews.rssfeed https://ift.tt/3gIaKS3
via
IFTTT
No comments:
Post a Comment