പാമ്പാടി : പീഡനത്തെത്തുടർന്ന് 14-കാരി ഗർഭിണിയായ സംഭവത്തിൽ അമ്മയുടെ കാമുകൻ അറസ്റ്റിലായി. മുണ്ടക്കയം ഏന്തയാർ മണൽപാറയിൽ അരുണിനെ (29) ആണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. കെ.എൽ.സജിമോന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. അഞ്ചുമാസം ഗർഭിണിയായ പെൺകുട്ടിയെ രക്തസ്രാവത്തെത്തുടർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഗർഭസ്ഥശിശു മരിച്ചു. മണർകാട്ട് കരകൗശലവസ്തുക്കൾ വിൽക്കാൻപോയ തന്നെ സാധനം വാങ്ങാനെന്ന പേരിൽ മദ്ധ്യവയസ്കനായ ആൾ കാറിൽ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നും പ്രതിയെ തിരിച്ചറിയിെല്ലന്നുമാണ് പെൺകുട്ടി നേരത്തേ പോലീസിന് മൊഴി നൽകിയിരുന്നത്. ഈകഥ അന്വേഷണസംഘം പൂർണമായും വിശ്വസിച്ചിരുന്നില്ല. ഗർഭസ്ഥ ശിശുവിന്റേതടക്കം ഡി.എൻ.എ. സാമ്പിളുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ച പോലീസിന് തുടക്കത്തിൽതന്നെ അമ്മയുടെ കാമുകനെകുറിച്ച് വിവരം ലഭിച്ചു. ഇതോടെ, ഇയാളെ പോലീസ് നിരീക്ഷണത്തിലാക്കി പിന്തുടർന്നുവരുകയായിരുന്നു. ചൈൽഡ് ലൈനിന്റെ സഹായത്തോടെ പെൺകുട്ടിയിൽനിന്ന് വീണ്ടും വിവരങ്ങൾ ശേഖരിച്ച പോലീസ് കാമുകനെ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മണർകാട് പോലീസ് ഇൻസ്പെക്ടർ മനോജ് കുമാർ, പാമ്പാടി പോലീസ് ഇൻസ്പെക്ടർ യു.ശ്രീജിത്ത്, മണർകാട് എസ്.ഐ. പി.എസ്.അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3jIOesJ
via
IFTTT
No comments:
Post a Comment