ലോസ് ഏഞ്ചൽസ്: പിതാവ് ജാമി സ്പിയേഴ്സിന്റെ രക്ഷാകർത്തൃ ഭരണം അവസാനിക്കാതെ താൻ സംഗീതപരിപാടികളിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് ഗായിക ബ്രിട്ട്നി സ്പിയേഴ്സ്. ജാമിയുമായുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് ബ്രിട്ട്നിയുടെ പ്രഖ്യാപനം. ഞാൻ എന്ത് ധരിക്കണം, ഭക്ഷിക്കണം എന്ന കാര്യങ്ങൾ എന്റെ പിതാവ് തീരുമാനിക്കുന്ന സാഹചര്യത്തിൽ സംഗീതപരിപാടികളിൽ പങ്കെടുക്കില്ല. പകരം എന്റെ ലിവിങ് മുറിയിൽ നൃത്തം ചെയ്യുന്ന വീഡിയോകൾ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാം. പിതാവിന്റെ ഭരണം എന്റെ സ്വപ്നങ്ങൾ നശിപ്പിച്ചു. ഞാൻ നിർത്തുന്നു- ബ്രിട്ട്നി കുറിച്ചു. 2008 മുതൽ ബ്രിട്ട്നിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നത് പിതാവാണ്. ഗായികയ്ക്ക് മാനസിക പ്രശ്നമുള്ളതുകൊണ്ട് താൻ രക്ഷാകർതൃത്വം ഏറ്റെടുത്തുവെന്നാണ് പിതാവിന്റെ വാദം. തന്റെയും തന്റെ സ്വത്തുകളുടെയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ട്നി കഴിഞ്ഞ മാസമാണ് കോടതിയെ സമീപിച്ചത്. താൻ സമ്പാദിച്ച സ്വത്തുക്കൾ ഒന്നും തന്നെ അനുഭവിക്കുവാൻ തനിക്ക് സാധിക്കുന്നില്ലെന്നും ഇത് തന്നോട് കാണിക്കുന്ന അനീതിയാണെന്നും ബ്രിട്ട്നി കോടതിയിൽ പറഞ്ഞു. പിതാവിന്റെ എന്റെ വീട്ടിൽ ഏത് നിറത്തിലുള്ള പെയിന്റ് അടിക്കണമെന്ന് തീരുമാനിക്കാൻ പോലും എനിക്ക് അനുവാദമില്ല, രക്ഷകർതൃത്വത്തിന്റെ പേരിൽ എന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഇനിയും ഇത് സഹിക്കാനാകില്ല- ബ്രിട്ട്നി പറഞ്ഞു. കേസിലെ വാദം കുറച്ചു നാളുകളായി നടക്കുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് ബ്രിട്ട്നി കോടതിയിൽ സംസാരിച്ചത്. കെവിൻ ഫെഡെർലൈനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയശേഷം ഉണ്ടായ ചില സംഭവങ്ങളെ തുടർന്നാണ് ബ്രിട്ട്നിയുടെ രക്ഷകർത്തൃത്വം പിതാവ് ജേമി സ്പിയേഴ്സിനെ കോടതി ഏൽപിക്കുന്നത്. കോടികൾ വരുന്ന സ്വത്ത് കൈകാര്യം ചെയ്യാനുള്ള മാനസിക നിലയിൽ അല്ല ബ്രിട്ട്നിയെന്നാണ് ജേമി സ്പിയേഴ്സിന്റെ വാദം. ബ്രിട്ട്നിയുടെ രക്ഷാകർത്തൃ ഭരണ പോരാട്ടത്തെ കുറിച്ച് ഈ വർഷം ഒരു ഡോക്യുമെന്ററിയും ഇറങ്ങിയിരുന്നു. ബ്രിട്ട്നിയുടെ ആരാധകർ അവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്. Content Highlights:Britney Spears says wont perform while her father controls career,conservatorship case,
from mathrubhumi.latestnews.rssfeed https://ift.tt/3imMQvk
via
IFTTT
No comments:
Post a Comment