ബംഗാളില്‍ ബി.ജെ.പിയുടെ തോൽവിക്ക് കാരണം നേതാക്കളുടെ അമിത ആത്മവിശ്വാസം - സുവേന്ദു അധികാരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 18, 2021

ബംഗാളില്‍ ബി.ജെ.പിയുടെ തോൽവിക്ക് കാരണം നേതാക്കളുടെ അമിത ആത്മവിശ്വാസം - സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലെത്താത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. സംസ്ഥാനത്ത് 170 സീറ്റുകൾ വരെ അനാസായം നേടുമെന്ന ചില നേതാക്കളുടെ അമിതമായ ആത്മവിശ്വാസമാണ് തോൽവിക്ക് പ്രധാന കാരണമെന്നാണ് അധികാരി പറഞ്ഞു. പാർട്ടി യോഗത്തിലാണ് തോൽവിയുടെ കാരണം അദ്ദേഹം തുറന്നുപറഞ്ഞത്. തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ കഴിഞ്ഞതോടെ പല നേതാക്കളും വിജയം ഉറപ്പിച്ചു. പിന്നീട് താഴേതട്ടിലുള്ള പ്രവർത്തനങ്ങളിൽ ഏകോപനമുണ്ടായില്ല. ഇതാണ് പരാജയത്തിന് പ്രധാനമായും കാരണമായതെന്നും സുവേന്ദു അധികാരി പറഞ്ഞു. ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ സർവസന്നാഹങ്ങളും ഉണർന്ന് പ്രവർത്തിച്ചിട്ടും ദയനീയ പ്രകടനമാണ് ബംഗാളിൽ ബിജെപിക്ക് കാഴ്ചവെക്കാനായത്. മോദിയും അമിത് ഷായും നേരിട്ട് രംഗത്തിറങ്ങിയിട്ടും തൃണമൂൽ തരംഗം തടയാനായില്ല. അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ച സംസ്ഥാനത്ത് ഒരു നല്ല മത്സരം നടത്താൻ പോലും ബി.ജെ.പിക്ക് കഴിയാതിരുന്നതും കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി മമത ബാനർജി നടത്തിയ വികസനപ്രവർത്തനങ്ങൾ മറന്നാണ് സുവേന്ദു അധികാരി തോൽവിയിൽ ന്യായീകരണം കണ്ടെത്തുന്നതെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുണാൽ ഘോഷ് പറഞ്ഞു. ബി.ജെ.പിക്ക് ബംഗാൾ ജനതയുടെ മനസ്സ് അറിയില്ലെന്നും തൃണമൂലിന് അത് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Suvendhu Adhikari Explains why BJP lost Bengal polls


from mathrubhumi.latestnews.rssfeed https://ift.tt/3eysC0j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages