കനത്ത മഴയിൽ മുംബൈയിൽ വ്യാപക നാശനഷ്ടം, 33 മരണം; സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 18, 2021

കനത്ത മഴയിൽ മുംബൈയിൽ വ്യാപക നാശനഷ്ടം, 33 മരണം; സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി

മുംബൈ: ശക്തമായ മഴയിൽ മുംബൈയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറിയ നിലയിലാണ്. മഴക്കെടുതിയിൽ 33 മരണങ്ങളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ പലയിടങ്ങളിലും വെള്ളം കയറിയതിനാൻ ഗതാഗതം താറുമാറായി കിടക്കുകയാണ്. അതെസമയം സബർബൻട്രെയിനുകൾ സർവീസ്പുന:രാരംഭിച്ചിട്ടുണ്ട്. സെൻട്രൽ ലൈൻ, ഹാർബർ ലൈൻ, ട്രാൻസ് ഹാർബർ ലൈനുകളിലൂടെയുള്ള ട്രെയിനുകൾ ഓടിത്തുടങ്ങി. സംസ്ഥാനത്തെ നിലവിലെ സാഹച്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിലയിരുത്തി. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ണിടിച്ചിലുണ്ടായപ്രദേശങ്ങളും തകർന്ന് കിടക്കുന്ന കെട്ടിടങ്ങളും നിരീക്ഷിക്കാൻ അധികൃതോട് നിർദ്ദേശിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വരുന്ന മണിക്കൂറുകളിൽഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പ്. Content Highlights: Mumbai rains: Local train services resume, 33 people die


from mathrubhumi.latestnews.rssfeed https://ift.tt/3ktfYDP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages