ദെറാദൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട്മൂന്ന് പേർ മരിച്ചു. നാല് പേരെ കാണാതായി. ഉത്തരകാശി ജില്ലയിലാണ് ദുരന്തം ഉണ്ടായത്.കനത്ത മഴയിൽ മാണ്ഡോ ഗ്രാമത്തിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി.കാണാതായവരിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും ഉൾപ്പെടുന്നതായി സംസ്ഥാന ദുരന്ത നിവാരണ സേന ഇൻസ്പെക്ടർ ജഗദംബ പ്രസാദ് പറഞ്ഞു. ഉത്തരകാശിയിലെ മാണ്ഡോ ഗ്രാമത്തിലാണ് സംഭവം. അപകടം നടന്ന പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം ഉത്തരാഖണ്ഡിൽ 21 വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംമുന്നറിയിപ്പ്. പടിഞ്ഞാറൻ തീരത്ത് 23 വരെ കനത്ത മഴ തുടരും. ഉത്തരേന്ത്യയിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ ദിവസം ഐ.എം.ഡി പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഉത്തരകാശിയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടാവുകയും ഗംഗോത്രി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. Uttarakhand: 3 people died and four people were reported as missing after a cloudburst in Mando village in Uttarkashi district, says Inspector Jagdamba Prasad, Team Incharge, State Disaster Response Force (SDRF) pic.twitter.com/krNECEjtSe — ANI (@ANI) July 19, 2021 Content Highlights: three died and four people missing in a cloudburst in Utharakhand
from mathrubhumi.latestnews.rssfeed https://ift.tt/2UhMVsg
via
IFTTT
No comments:
Post a Comment