കൊയിലാണ്ടി: ഇറാഖിൽ കപ്പലിലുണ്ടായ തീപ്പിടിത്തത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു. കപ്പൽജീവനക്കാരൻ കൊയിലാണ്ടി വിരുന്നുകണ്ടി കോച്ചപ്പന്റെപുരയിൽ അതുൽരാജ്(28)ആണ് മരിച്ചത്. ജൂലായ് 13-നാണ് അപകടമുണ്ടായതെന്നാണ് വിവരം. ഞായറാഴ്ചയാണ് അതുൽരാജിന്റെ വീട്ടിലറിയുന്നത്. ഇറാക്ക് എണ്ണക്കപ്പലിലെ ജീവനക്കാരനായിരുന്നു അതുൽരാജ്. പേർഷ്യൻ ഉൾക്കടലിലുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാരടക്കം ഒമ്പതുപേർ മരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് അതുൽരാജ് കപ്പൽജോലിക്കുപോയത്. കോച്ചപ്പന്റെപുരയിൽ ഉത്തമന്റെയും ജയന്തിയുടെയും മകനാണ്. സഹോദരി അതുല്യ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.വിദേശകാര്യസഹമന്ത്രി വി. മുരളീധരനുമായും ഇറാഖിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/36JNRbj
via
IFTTT
No comments:
Post a Comment