രോഗവും അപകടവും കാരണം വരുമാനം നഷ്ടപ്പെട്ടവർ അതിദരിദ്രർ; ഗ്രാമവികസന വകുപ്പിന്റെ മാർഗരേഖ തയ്യാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 18, 2021

രോഗവും അപകടവും കാരണം വരുമാനം നഷ്ടപ്പെട്ടവർ അതിദരിദ്രർ; ഗ്രാമവികസന വകുപ്പിന്റെ മാർഗരേഖ തയ്യാർ

തിരുവനന്തപുരം: രോഗവും അപകടവും കാരണം വരുമാനവും ആസ്തിയും നഷ്ടപ്പെട്ടവരെ അതിദരിദ്രവിഭാഗത്തിൽ ഉൾപ്പെടുത്തും. കേരളത്തിലെ അതിദരിദ്രരെ കണ്ടെത്താനുള്ള സർവേക്കു മുന്നോടിയായി ഗ്രാമവികസനവകുപ്പ് തയ്യാറാക്കിയ മാർഗരേഖയിലാണ് ഈ നിർദേശം. 16 സൂചകങ്ങളാണ് പൊതുവിഭാഗത്തിൽ അതിദരിദ്രരെ കണ്ടെത്താൻ പരിഗണിക്കുന്നത്. ദുരന്തങ്ങളിൽ വീട് നഷ്ടമായവരെയും മതിയായ നഷ്ടപരിഹാരമില്ലാതെ പദ്ധതികൾക്കായി കുടിയിറക്കപ്പെട്ടവരെയും പ്രാഥമിക പട്ടികയിൽ പരിഗണിക്കും. അതിദരിദ്രരെ കണ്ടെത്തി അഞ്ചുവർഷത്തിനുള്ളിൽ അവരെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റുമെന്നാണ് സർക്കാരിന്റെ വാഗ്ദാനംവേണ്ടത് പത്തുമാർക്ക് 16 സൂചകങ്ങളിൽ എട്ടെണ്ണം തീവ്രക്ലേശഘടകങ്ങൾ എന്ന നിലയിൽ ചുവപ്പ് പട്ടികയിലാണ്. എട്ടെണ്ണം ഓറഞ്ചുപട്ടികയിൽ. ചുവപ്പുപട്ടികയിലെ ഇനങ്ങളിലൊന്ന് ബാധകമായാൽ പത്തും ഓറഞ്ചിന് അഞ്ചും മാർക്ക് നൽകാനാണ് ശുപാർശ. പത്തുമാർക്ക് കിട്ടിയാൽ അതിദരിദ്രവിഭാഗത്തിൽ ഉൾപ്പെടുത്തും. പ്രാഥമിക പട്ടികയിൽ ഉൾപ്പെടുത്തുന്ന കുടുംബങ്ങളെ ഈ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി അന്തിമപട്ടിക തയ്യാറാക്കും. ഭക്ഷണം, വസ്ത്രം, പാർപ്പിടം, വരുമാനം എന്നിങ്ങനെ അതിജീവനത്തിനുവേണ്ട അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കാനാവാത്തവരെയാണ് അതിദരിദ്രരായി പ്രഖ്യാപിക്കുന്നത്.ചുവപ്പ്, ഓറഞ്ച് ചുവപ്പ്, ഓറഞ്ച് സൂചകങ്ങൾ ബാധമാകുന്ന കുടുംബങ്ങളുടെ പൊതുസ്വഭാവം ഇങ്ങനെ - അതിവാർധക്യം, മാനസിക-ശാരീരിക വെല്ലുവിളികൾ, രോഗങ്ങൾ, ദുരന്തങ്ങൾ എന്നിവ കാരണം വരുമാനവും തൊഴിൽശേഷിയും നഷ്ടപ്പെട്ടവർ, ഭക്ഷണം കിട്ടാത്തവർ, തെരുവിൽ കഴിയുന്നവർ, ഭിക്ഷാടകർ, മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെ പരിപാലിക്കുന്നതിനാൽ വരുമാനനഷ്ടമുണ്ടായവർ, വീടില്ലാത്തവർ, നാടോടികൾ, ക്ഷേമപെൻഷനല്ലാതെ വരുമാനമില്ലാത്ത വയോജനങ്ങൾ മാത്രമുള്ള കുടുംബങ്ങൾ, പോഷകാഹാരമില്ലാത്ത കുട്ടികളുള്ള കുടുംബങ്ങൾ, വരുമാനദായകർ മരിച്ചുപോയവരുടെ കുടുംബങ്ങൾ. പ്രത്യേക വിഭാഗങ്ങൾ പ്രത്യേക വിഭാഗങ്ങളെയും വിവിധ പരിഗണനകളുടെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തും. ആദിവാസികൾ, പട്ടികജാതിക്കാർ, മത്സ്യത്തൊഴിലാളികൾ, നഗരങ്ങളിലെ ദരിദ്രർ, എച്ച്.ഐ.വി. ബാധിതരുള്ള കുടുംബങ്ങൾ, അനാഥക്കുട്ടികളുള്ള കുടുംബങ്ങൾ, ട്രാൻസ്‌ജെൻഡർ വ്യക്തികളുള്ള കുടുംബങ്ങൾ എന്നിവയാണ് പ്രത്യേക വിഭാഗത്തിൽവരിക. ഈ വിഭാഗത്തിലെ സൂചകങ്ങൾക്കും അഞ്ചുവീതം മാർക്ക് കിട്ടും.ചുവപ്പു സൂചകങ്ങള്‍*അതിവാര്‍ധക്യവും ശാരീരികവും മാനസികവുമായ വെല്ലുവിളികളും കാരണം ഭക്ഷണം പാകംചെയ്യാനാകാത്ത കുടുംബങ്ങള്‍*തെരുവില്‍ കഴിയുന്നവര്‍, ഭിക്ഷാടകര്‍, അന്നദാനത്തെ ആശ്രയിച്ചു കഴിയുന്നവര്‍*അര്‍ബുദം, കരള്‍രോഗം, ഹൃദ്രോഗം, വൃക്കരോഗം എന്നിവകൊണ്ടോ കിടപ്പുരോഗിയായതുകൊണ്ടോ അപകടം കാരണമോ വരുമാനം നഷ്ടമായ കുടുംബങ്ങള്‍*മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ പരിചരിക്കേണ്ടിവന്നതിനാല്‍ വരുമാനം നഷ്ടമായ കുടുംബങ്ങള്‍* തൊഴില്‍ശേഷിയില്ലാത്ത ആസ്തി, നിക്ഷേപം എന്നിവയില്‍നിന്നു വരുമാനമില്ലാത്ത കുടുംബങ്ങള്‍* 60 വയസ്സുകഴിഞ്ഞവര്‍മാത്രം തൊഴിലെടുക്കുന്ന കുടുംബങ്ങള്‍* ക്ഷേമപെന്‍ഷന്‍ മാത്രം വരുമാനമായ 70 വയസ്സിനുമുകളിലുള്ളവര്‍ മാത്രമുള്ള കുടുംബങ്ങള്‍*താമസസ്ഥലമില്ലാതെ അലയുന്നവര്‍, നാടോടികള്‍ഓറഞ്ച് സൂചകങ്ങള്‍ *പോഷകാഹാരമില്ലാത്ത കുട്ടികളുള്ള കുടുംബങ്ങള്‍*അന്ത്യോദയ അന്നയോജന റേഷന്‍കാര്‍ഡ് ഉണ്ടായിട്ടും ഭക്ഷണംകിട്ടാത്ത കുടുംബങ്ങള്‍*രോഗമോ അപകടമോ കാരണം മുഖ്യവരുമാനദായകരായ വ്യക്തിയുടെ തൊഴില്‍ശേഷി നഷ്ടപ്പെട്ട കുടുംബങ്ങൾ.*രോഗം/അപകടം കാരണം കടബാധ്യതവന്ന് ആസ്തി നഷ്ടപ്പെട്ട കുടുംബങ്ങള്‍*ദുരന്തങ്ങളില്‍ തൊഴിലുപകരണങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവര്‍*പുറമ്പോക്ക്, ചതുപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ ദയനീയസാഹചര്യത്തില്‍ ജീവിക്കുന്നവര്‍*കടബാധ്യതയും ദുരന്തവും കാരണം വീട്‌ നഷ്ടപ്പെട്ടവര്‍


from mathrubhumi.latestnews.rssfeed https://ift.tt/3zbOu9P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages