വാക്സിൻ നൽകുന്നതിൽ ഒന്നരക്കോടിയും കടന്ന് കേരളം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 18, 2021

വാക്സിൻ നൽകുന്നതിൽ ഒന്നരക്കോടിയും കടന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള പകുതിയിലധികംപേർക്ക് ആദ്യഡോസ് കോവിഡ് വാക്സിൻ നൽകി. ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,66,89,600 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,20,10,450 പേർക്ക് ഒന്നാംഡോസ് വാക്‌സിനും 46,79,150 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 18 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 50.04 ശതമാനം പേർക്ക് ഒന്നാംഡോസും 19.5 ശതമാനം പേർക്ക് രണ്ടാംഡോസും നൽകി. 2011-ലെ സെൻസസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 35.95 ശതമാനം പേർക്ക് ഒന്നാംഡോസും 14 ശതമാനം പേർക്ക് രണ്ടാംഡോസും നൽകിയിട്ടുണ്ട്. കൂടുതൽ വാക്സിൻ എത്തുന്ന മുറയ്ക്ക് പരമാവധി പേർക്ക് വാക്സിൻ നൽകാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്തീകളാണ് വാക്സിൻ സ്വീകരിച്ചവരിൽ മുന്നിലുള്ളത്. 86,70,691 സ്ത്രീകളും, 80,16,121 പുരുഷൻമാരുമാണ് വാക്സിനെടുത്തത്. 18 വയസ്സിനും 44 വയസ്സിനും ഇടയ്ക്കുള്ള 39,84,992 പേർക്കും 45 വയസ്സിനും 60 വയസ്സിനും ഇടയ്ക്കുള്ള 58,13,498 പേർക്കും 60 വയസ്സിന് മുകളിലുള്ള 68,91,110 പേർക്കും വാക്സിൻ നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയാണ് ഏറ്റവുമധികം പേർക്ക് വാക്സിൻ നൽകിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2Up5o63
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages