തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ച കണ്ടെത്താനും തിരുത്താനുമുള്ള തീരുമാനത്തിന്റെ ഭാഗമായി കല്പറ്റ മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രനെതിരേയും സി.പി.എം. അന്വേഷണം. സി.കെ. ജാനുവുമായുള്ള പണമിടപാടാണ് ശശീന്ദ്രനെതിരേ പരാതിയായി ഉയർന്നിട്ടുള്ളത്. സംസ്ഥാന സെക്രട്ടേറിയറ്റ് നേരിട്ടാണ് പരാതി പരിശോധിക്കുക. സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ശ്രീമതി, എളമരം കരീം എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. എൻ.ഡി.എ.യിൽ ചേരാൻ ബി.ജെ.പി. ജാനുവിന് നൽകിയ പണത്തിൽനിന്ന് നാലരലക്ഷം രൂപ അവർ ശശീന്ദ്രന് നൽകിയെന്നാണ് ആരോപണം. ബി.ജെ.പി.യുടെ 'കോഴപ്പണം' എന്ന് സി.പി.എം. കുറ്റപ്പെടുത്തുന്ന സംഭവത്തിൽ, പാർട്ടി അംഗവും എം.എൽ.എ.യുമായ ആൾക്കെതിരേ ആരോപണം ഉയരുന്നത് ഗുരുതരമായി കാണേണ്ടതാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇക്കാര്യങ്ങൾ സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം. പാർട്ടിതല അന്വേഷണം വേഗം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശം. വയനാട്ടിലെ പാർട്ടി നേതാക്കളിൽനിന്നും ശശീന്ദ്രനിൽനിന്നും കമ്മിഷൻ അംഗങ്ങൾ കഴിഞ്ഞദിവസം തെളിവെടുത്തിരുന്നു. ജാനുവിന് വായ്പനൽകിയ പണം തിരികെ ലഭിച്ചെന്നാണ് ശശീന്ദ്രൻ നേതാക്കളോട് പറഞ്ഞതെന്നാണ് സൂചന. സ്ഥലം വിറ്റുകിട്ടിയ പണമാണ് ജാനുവിന് വായ്പ നൽകിയത്. മൂന്നരലക്ഷം രൂപ നൽകിയെന്നാണ് ശശീന്ദ്രൻ പാർട്ടിനേതാക്കളോട് പറഞ്ഞിട്ടുള്ളത്. ഇത്രയും തുക വായ്പനൽകാനുള്ള സാമ്പത്തികശേഷി ശശീന്ദ്രന് എങ്ങനെയുണ്ടായെന്നും പാർട്ടി പരിശോധിക്കുന്നുണ്ട്. ഇതിൽ മറ്റ് നേതാക്കളിൽനിന്ന് വിവരം തേടിയതായാണ് സൂചന. Content Highlights: Money deal with C.K. Janu; CPM Inquiryagainst C. K. Saseendran
from mathrubhumi.latestnews.rssfeed https://ift.tt/2VElV6u
via
IFTTT
No comments:
Post a Comment