ജി. സുധാകരനെതിരായ ആരോപണങ്ങൾ വോട്ടുകണക്ക്‌ മറച്ചുവെച്ചെന്ന്‌ വിമർശനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 13, 2021

ജി. സുധാകരനെതിരായ ആരോപണങ്ങൾ വോട്ടുകണക്ക്‌ മറച്ചുവെച്ചെന്ന്‌ വിമർശനം

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുപ്രചാരണത്തിൽ മുൻമന്ത്രി ജി. സുധാകരൻ സജീവമായി ഇടപെട്ടില്ലെന്ന ആരോപണം വോട്ടുകണക്കുകൾ മറച്ചുവെച്ചെന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായം. ജി. സുധാകരന് എതിരേയുള്ള പാർട്ടി അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് സുധാകരനെ അനുകൂലിക്കുന്നവർ ഈ വാദമുയർത്തി രംഗത്തിറങ്ങിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം അമ്പലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പുകമ്മിറ്റി സെക്രട്ടറി, ജില്ലാകമ്മിറ്റിക്കു നൽകിയ റിപ്പോർട്ടിൽ മന്ത്രിയുടെ പ്രവർത്തനത്തെ അഭിനന്ദിക്കുകയാണു ചെയ്തത്. ഈ റിപ്പോർട്ട്, വോട്ടുകണക്കുകൾ എന്നിവ അന്വേഷണ കമ്മിഷനുമുന്നിൽ നിരത്തി പ്രതിരോധം തീർക്കാനാകുമെന്നും ഇവർ കരുതുന്നു.താൻ എസ്.ഡി.പി.ഐ. അനുഭാവിയാണെന്ന പ്രചാരണത്തെ സുധാകരൻ പ്രതിരോധിച്ചില്ലെന്നാണ് അമ്പലപ്പുഴയിൽനിന്നു ജയിച്ച എച്ച്. സലാം ജില്ലാ കമ്മിറ്റിയിൽ പരാതിപ്പെട്ടത്. അങ്ങനെയാണെങ്കിൽ ഹൈന്ദവഭൂരിപക്ഷ മേഖലയിൽ കനത്തഭൂരിപക്ഷം വരുമോയെന്നാണ് എതിർച്ചോദ്യം. പഞ്ചായത്തുകളിൽ കൂടുതൽ ഭൂരിപക്ഷം സുധാകരൻ താമസിക്കുന്ന പുന്നപ്ര വടക്കിലാണ്- 2200. ഇതും ഹൈന്ദവമേഖലയാണ്. സലാമിനെതിരായ ആർ.എസ്.എസ്. പ്രചാരണം അവഗണിച്ച് വികസനപദ്ധതികളിലൂന്നി മുന്നോട്ടുപോകാനാണു പാർട്ടി തീരുമാനിച്ചത്. ആ ചൂണ്ടയിൽ കൊത്തിയിരുന്നെങ്കിൽ തിരിച്ചടിയായേനെ. അമ്പലപ്പുഴയിൽ 60,000 വോട്ട് ഉറപ്പായും കിട്ടുമെന്നാണ് തിരഞ്ഞെടുപ്പിനുമുമ്പ്‌ മണ്ഡലം കമ്മിറ്റി വിലയിരുത്തിയത്. സലാമിന് 61,000-ലധികം വോട്ടുകിട്ടി. കഴിഞ്ഞതവണ സുധാകരന് 63,000 വോട്ടാണു ലഭിച്ചത്. അതേസമയം, തോമസ് ഐസക് മത്സരിച്ച ആലപ്പുഴ മണ്ഡലത്തിൽ പി.പി. ചിത്തരഞ്ജന് അഞ്ചുശതമാനത്തോളം വോട്ടുകുറഞ്ഞു. അരൂർ മണ്ഡലത്തിൽ 2016-ൽ എ.എം. ആരിഫിനു ലഭിച്ചതിനെക്കാൾ പത്തുശതമാനത്തിലധികം വോട്ട് ദലീമയ്ക്കു കുറഞ്ഞു. ഇതൊന്നും ചർച്ചചെയ്യാതെ സുധാകരനെമാത്രം ലക്ഷ്യമിടുന്നുവെന്നാണു വിമർശനം.. ജില്ലാ കമ്മിറ്റിയിൽ പുതിയ സ്ഥാനാർഥികളായി സലാമിന്റെയും ചിത്തരഞ്ജന്റെയും പേരുകൾ നിർദേശിച്ചത് സുധാകരനാണ്. എന്നിട്ടും കുടുംബാംഗങ്ങൾക്കെതിരേപ്പോലും ആരോപണം ഉന്നയിക്കുകയാണ്. പൊതുമരാമത്ത്, രജിസ്‌ട്രേഷൻ തുടങ്ങിയ വകുപ്പുകൾ കൈകാര്യംചെയ്തിട്ടും ഒരു അഴിമതിയാരോപണവും നേരിട്ടില്ല. ഇപ്പോൾ തിരഞ്ഞെടുപ്പുഫണ്ടിനെക്കുറിച്ച് ആരോപണമുന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത് കമ്യൂണിസ്റ്റുരീതിക്കു യോജിക്കുന്നതല്ലെന്നും ഒരുവിഭാഗം നേതാക്കൾ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3yMbsUO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages