കൊച്ചി: വാടക കുടിശ്ശിക നൽകാത്തതിനെ തുടർന്ന് മറൈൻഡ്രൈവിലെ കടയിൽനിന്ന് ഒഴിപ്പിക്കപ്പെട്ട പ്രസന്ന (54) വീണ്ടും കട തുറന്നു. വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി കുടിശ്ശിക തീർത്തതോടെയാണ് കട തുറക്കാനായത്. കുടിശ്ശികയായ എട്ടര ലക്ഷത്തിൽനിന്ന് രണ്ടര ലക്ഷത്തോളം രൂപ ജി.സി.ഡി.എ. ഇളവു ചെയ്തു. ബാക്കി 6,32,462 രൂപയും ഒരു വർഷത്തേക്കുള്ള മുൻകൂർ വാടകയായി 2,26,679 രൂപയും യൂസഫലി നൽകി. കട നടത്താനായി രണ്ടുലക്ഷം രൂപയുടെ സഹായം പ്രസന്നയ്ക്കും നൽകി. ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജാണ് ജി.സി.ഡി.എ. ചെയർമാൻ വി. സലീമിന് ചെക്കുകൾ നൽകിയത്. കട തുറക്കാനുള്ള ജി.സി.ഡി.എ.യുടെ അനുമതിപത്രവും താക്കോലും വി. സലീം പ്രസന്നയ്ക്ക് കൈമാറി. തുടർന്നാണ് പ്രസന്ന കട തുറന്നത്. തന്റെ സന്തോഷത്തിൽ പങ്കെടുക്കാനെത്തിയവർക്കെല്ലാം പ്രസന്ന മധുരം നൽകി.കട ഒഴിപ്പിച്ചതോടെ ജീവിക്കാൻ വഴിയില്ലാതെയായ പ്രസന്ന ഇവിടെ സമരം നടത്തുകയായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെയാണ് യൂസഫലി പണമടയ്ക്കാൻ സന്നദ്ധത അറിയിച്ചത് .മാനസിക വെല്ലുവിളി നേരിടുന്ന മകളും അപകടത്തെ തുടർന്ന് കിടപ്പിലായ മകളും ഉൾപ്പെടുന്ന പ്രസന്നയുടെ കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു മറൈൻഡ്രൈവിലെ കട. കോവിഡും മറൈൻഡ്രൈവ് വാക്‌വേ നവീകരണവുമെല്ലാം കച്ചവടം ഇല്ലാതാക്കി. രണ്ട് വർഷമായി വാടക കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് തുറന്നപ്പോഴാണ് ജി.സി.ഡി.എ. കട ഒഴിപ്പിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3hNLY3J
via
IFTTT
No comments:
Post a Comment