ഷൊർണൂർ : ഓൺലൈൻ ഗെയിമുകൾ കുട്ടികളുടെ ജീവൻ അപഹരിക്കുന്ന രീതിയിലേക്ക് മാറുന്നതായി പോലീസ്. കുട്ടികൾ കളിയുടെ ഭാഗമായി തുടങ്ങുന്ന ഗെയിമുകൾ പിന്നീട് മരണത്തിലേക്കുള്ള കെണികളായി മാറുന്നുണ്ട്. ഗെയിം ആപ്പിൽ രക്ഷാകർത്താക്കൾക്ക് നിയന്ത്രണങ്ങളില്ലാത്തതും കുട്ടികളെ ശ്രദ്ധിക്കാത്തതുമാണ് കളികൾ മരണക്കളികളാകുന്നതിനുള്ള പ്രധാന കാരണമെന്നും പോലീസ് പറയുന്നു. രക്ഷാകർത്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. ഫ്രീ ഫയർ പോലുള്ള ഗെയിം സൗജന്യവും വേഗതയേറിയതുമാണ്, എല്ലാ സ്മാർട്ട് ഫോണുകളിലും സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാൻ കഴിയുന്നതിനാലും കുട്ടികൾ ഇഷ്ടപ്പെടും. ഗെയിമുകളിൽ അടിമയാകുന്നതോടെ പല ഗെയിമുകളിലും അപരിചിതരുമായി നേരിട്ട് കളിക്കാർക്ക് ചാറ്റുചെയ്യാൻ കഴിയും. പല കോണുകളിൽനിന്നും ചാറ്റ് ചെയ്യുന്ന അപരിചിതർ ലൈംഗിക ചൂഷണം നടത്തുന്നവരോ ഡാറ്റാ മോഷ്ടാക്കളോ മറ്റ് ദുരുദ്ദേശ്യമുള്ളവരോ ആകാം. യഥാർഥ കഥാപാത്രങ്ങളെപ്പോലെ അപകടത്തിൽ മരിക്കുമ്പോൾ വിലപിക്കുകയും രക്തം ഒഴുക്കുകയും കാണുമ്പോൾ കുട്ടികളുടെ മനസ്സ് അതിനനുസരിച്ച് വൈകാരികമായി പ്രതിപ്രവർത്തിക്കും. ഹാക്കർമാർക്ക് കളിക്കുന്നവരുടെ വ്യക്തിഗതവിവരങ്ങൾ ലഭിക്കാനുള്ള വഴിയും ലഭിക്കുമെന്നും പറയുന്നു. കളിയുടെ ഓരോ ഘട്ടം കഴിയുമ്പോഴും വെർച്വൽ കറൻസിയും ആയുധങ്ങൾ വസ്ത്രങ്ങൾ എന്നിവ വാങ്ങാനും മറ്റ് ചൂതാട്ട ഗെയിമുകൾ കളിക്കാനുമുള്ള പ്രേരണയും ഫ്രീഫയർ കളിക്കാരെ പ്രലോഭിപ്പിക്കുന്നുണ്ട്. തുടർച്ചയായ പരസ്യങ്ങളിലൂടെയോ കളിക്കാർക്കുള്ള ദൗത്യങ്ങൾ മറച്ചുവച്ചോ ഓൺലൈൻ വാങ്ങലുകൾ നടത്താനുള്ള സമ്മർദ്ദം ഇത്തരം ഗെയിമുകളിൽ കൂടുതലാണ്. ഗെയിമിലെ കഥാപാത്രങ്ങളെ ലൈംഗികവത്കരിച്ചും സ്ത്രീ കഥാപാത്രങ്ങളെ വിവസ്ത്രരാക്കിയും പ്രദർശിപ്പിക്കുന്നു. ഏകാഗ്രത ആവശ്യമുള്ള സ്ക്രീൻ ജോലികളെപ്പോലെ ആയതിനാൽ ഫ്രീ ഫയർ പോലുള്ള ഗെയിമുകളുടെ അമിതമായ ഉപയോഗം കാഴ്ചശക്തിയെ ബാധിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. നാലിനും പതിനഞ്ചിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾ ഒരുദിവസം ശരാശരി 74 മിനിറ്റുകളോളം ഫ്രീ ഫയർ ഗെയിം കളിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3k411rm
via
IFTTT
No comments:
Post a Comment