തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ രാജ്യത്തെ പെട്രോളിനും ഡീസലിനും ഇന്നും വില വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസിലിന് 27 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. പുതിയ നിരക്കനുസരിച്ച് പെട്രോളിന് തിരുവനന്തപുരത്ത് 102.89, കോഴിക്കോട് 101.46 കൊച്ചിയിൽ 101.01 രൂപ എന്നിങ്ങനെയാണ് വില. ഡീസലിന് തിരുവനന്തപുരത്ത് 96.47 രൂപയും കൊച്ചിയിൽ 94.71 ഉം കോഴിക്കോട് 95.16 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് വരുന്ന ഘട്ടത്തിലാണ് രാജ്യത്ത് തുടർച്ചയായി ഇന്ധന വില വർധിച്ചുകൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2UARRIv
via
IFTTT
No comments:
Post a Comment