ശ്രീനഗർ:ഷോപിയാനിലെ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ കമാൻഡർ ഉൾപ്പെടെ രണ്ട് പേർകൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ ഷോപിയൻ ജില്ലയിൽ രാത്രിയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊലപ്പെട്ടത്. നാലുവർഷം മുമ്പ് ജമ്മു കശ്മീർ പോലീസിൽ നിന്ന് പിരിഞ്ഞ് പോയ ആളാണ്ലഷ്കർ-ഇ-തൊയ്ബ കമാൻഡർ. സൈന്യവും പോലീസും സിആർപിഎഫും ചേർന്ന സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ നിർവീര്യമാക്കിയത്. രണ്ട് ദിവസം മുമ്പ് സമാനമായ ഒരു ഓപ്പറേഷനിൽ രണ്ട് പ്രാദേശിക തീവ്രവാദികൾ ശ്രീനഗറിൽ കൊല്ലപ്പെട്ടിരുന്നു. "2017 മുതൽ കശ്മീർ മേഖലയിൽ സജീവമായ തീവ്രവാദികളിൽ ഒരാളാണ് ഇഷ്ഫക് ദാർ എന്ന അബു അക്രം. ജമ്മു കശ്മീർ പോലീസുകാരനായിരുന്നഇഷ്ഫക് ദാർ 2017 ലാണ്റാങ്ക് ഉപേക്ഷിച്ച് തീവ്രവാദ സംഘത്തിനൊപ്പം ചേരുന്നത്.പൊലീസും സൈന്യവും കേന്ദ്ര റിസർവ് പോലീസ് സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ വധിച്ചത്", കശ്മീർ പോലീസ് മേധാവി (ഐജിപി) വിജയ് കുമാർ പറഞ്ഞു, ഷോപ്പിയാനിലെ ചെക്ക് സാദിഖ് ഖാൻ പ്രദേശത്ത്തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച് സുരക്ഷാ സേനയ്ക്ക് സൂചന ലഭിച്ചിരുന്നു. തുടർന്നായിരുന്നു സംയുക്ത നീക്കം.ഏറ്റുമുട്ടൽ ഇപ്പോഴും പ്രദേശത്ത തുടരുകയാണ്. ഈ വർഷം ജനുവരി മുതൽ 81 തീവ്രവാദികൾ കശ്മീരിൽ കൊല്ലപ്പെട്ടതായി ഐ.ജി കുമാർ പറഞ്ഞു. content highlights:Top Lashkar-e-Taiba commander killed in Shopian encounter
from mathrubhumi.latestnews.rssfeed https://ift.tt/3exgg8Z
via
IFTTT
No comments:
Post a Comment