തോപ്പുംപടി : കൊച്ചിക്ക് സമീപം കടലിനടിയിൽ മണൽത്തിട്ട രൂപപ്പെട്ടതായി സംശയം. അഴിമുഖത്തിന് സമീപം കൂറ്റൻ മണൽത്തിട്ടയുള്ളതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. കൊച്ചിയിൽ നിന്ന് ഏഴു കിലോമീറ്റർ ദൂരെ കടലിൽ കപ്പൽച്ചാലിന് സമീപത്തായി പുതിയ മണൽത്തിട്ട രൂപം കൊണ്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. എട്ടു കിലോമീറ്റർ നീളവും, മൂന്നര കിലോമീറ്റർ വീതിയുമുള്ള മണൽത്തിട്ടയാണിതെന്ന് വിലയിരുത്തുന്നു. അഞ്ചു കിലോമീറ്റർ നീളം മാത്രമുള്ള കുമ്പളങ്ങിയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിനേക്കാൾ വലിയൊരു ‘ദ്വീപ്’ തന്നെയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ നാലു വർഷമായി ഈ മണൽത്തിട്ട കടലിൽ കാണപ്പെടുന്നതായി പറയുന്നു. കടലിന്റെ അടിയിലായതിനാൽ പുറമേനിന്ന് നോക്കിയാൽ എളുപ്പത്തിൽ ഇതു കാണില്ല. അതേസമയം ‘ഗൂഗിൾ എർത്തി’ൽ ഇതിന്റെ ദൃശ്യങ്ങൾ കൃത്യമായി കാണുന്നുമുണ്ട്. കടലിൽ രൂപപ്പെട്ട മണൽത്തിട്ടയെക്കുറിച്ച് പഠനം നടത്തുമെന്ന് ഫിഷറീസ്-സമുദ്ര പഠന സർവകലാശാലാ (കുഫോസ്) അധികൃതർ പറയുന്നു. അതേസമയം, അവിടെ മണൽത്തിട്ടയൊന്നും രൂപപ്പെട്ടിട്ടില്ലെന്ന് കൊച്ചി തുറമുഖാധികൃതർ പറയുന്നു. 2014-ൽ ഇതുപോലെ ചിലത് ഗൂഗിൾ എർത്ത് ദൃശ്യങ്ങളിൽ കണ്ടിരുന്നു. പിന്നീട് അവ അപ്രത്യക്ഷമായി.
from mathrubhumi.latestnews.rssfeed https://ift.tt/3w9TH0H
via
IFTTT
No comments:
Post a Comment