സംസ്ഥാനങ്ങൾക്കുള്ള വാക്‌സിൻ: രോഗവ്യാപനം, ജനസംഖ്യ, വാക്‌സിൻ പാഴാക്കൽ എന്നിവ നോക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 8, 2021

സംസ്ഥാനങ്ങൾക്കുള്ള വാക്‌സിൻ: രോഗവ്യാപനം, ജനസംഖ്യ, വാക്‌സിൻ പാഴാക്കൽ എന്നിവ നോക്കി

ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ ജനസംഖ്യ, രോഗവ്യാപനം, പ്രതിരോധ കുത്തിവെപ്പിന്റെ പുരോഗതി, വാക്സിൻ പാഴാക്കൽ തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്തായിരിക്കും ഈ മാസം 21 മുതൽ കേന്ദ്രം വാക്സിൻ അനുവദിക്കുക. 18-നുമുകളിലുള്ള എല്ലാവർക്കും അന്നുമുതൽ സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. മുൻഗണന ക്രമം ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, 45 വയസ്സിനു മുകളിലുള്ളവർ, രണ്ടാമത്തെ ഡോസ് സ്വീകരിക്കാനുള്ളവർ, 18 വയസ്സുകഴിഞ്ഞവർ എന്നിങ്ങനെയാണ് സൗജന്യ വാക്സിനുള്ള മുൻഗണന. അതേസമയം, സംസ്ഥാനങ്ങൾക്ക് സ്ഥിതിഗതികൾ കണക്കിലെടുത്ത് മുൻഗണന നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ അറിയിച്ചു. സംഭരണം ജൂലായ് ആവുമ്പോൾ 53.6 കോടി ഡോസ് വാക്സിൻ കേന്ദ്രം നിർമാതാക്കളിൽനിന്ന്്് സംഭരിക്കും. ഇപ്പോൾ കൈയിലുള്ളതും ജൂലായ്വരെ ഓർഡർ നൽകിയതും ചേർത്താണിത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നയുടൻ ആരോഗ്യമന്ത്രാലയം 25 കോടി ഡോസ് കോവിഷീൽഡിനും 19 കോടി ഡോസ് കോവാക്സിനും അധിക ഓർഡർ നൽകി. ബയോളജിക്കൽ-ഇ.യുടെ 30 കോടി ഡോസ് വാക്സിനുള്ള ഓർഡർ കഴിഞ്ഞയാഴ്ച നൽകിയിരുന്നു. സെപ്റ്റംബറോടെ 74.6 കോടി ഡോസ് വാക്സിൻ ലഭിക്കും. 75 ശതമാനവും കേന്ദ്രം വാങ്ങും രാജ്യത്ത് നിർമിക്കുന്ന വാക്സിന്റെ 75 ശതമാനവും കേന്ദ്രമാണ് വാങ്ങുക. 25 ശതമാനമേ സ്വകാര്യ ആശുപത്രികൾക്ക് വിൽക്കാനാവൂ. ഇതിന്റെ വില നിർമാതാക്കൾ മുൻകൂട്ടി അറിയിക്കും. സ്വകാര്യ ആശുപത്രികളുടെ വാക്സിൻ ആവശ്യം സംസ്ഥാന സർക്കാരുകൾ ഏകോപിപ്പിക്കും. പരമാവധി 150 രൂപയേ ആശുപത്രികൾ സേവനനിരക്ക് വാങ്ങാവൂ. പ്രതിപക്ഷ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടതും കേന്ദ്രം സ്വന്തം നിലയ്ക്ക് നടത്തിയ വിലയിരുത്തലും സുപ്രീംകോടതി പ്രകടിപ്പിച്ച അഭിപ്രായവും പൊതുവികാരവുമെല്ലാം കണക്കിലെടുത്താണ് വാക്സിൻ നയം മാറ്റിയതെന്ന് ഡോ. പോൾ വിശദീകരിച്ചു. മേയ് 22-നുതന്നെ പ്രധാനമന്ത്രി ഇതുമായി ബന്ധപ്പെട്ട് അവലോകന യോഗം വിളിച്ചിരുന്നു. സുപ്രീംകോടതിയുടെ സമ്മർദംകൊണ്ടുമാത്രമാണ് വാക്സിൻനയം മാറ്റിയതെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3pz2AhO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages