കെ. സുരേന്ദ്രൻ ഇന്ന് ഡൽഹിയിൽ കേന്ദ്രനേതാക്കളെ കാണും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 8, 2021

കെ. സുരേന്ദ്രൻ ഇന്ന് ഡൽഹിയിൽ കേന്ദ്രനേതാക്കളെ കാണും

ന്യൂഡൽഹി: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ ബുധനാഴ്ച ഡൽഹിയിൽ ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരെ കാണും. കേന്ദ്രമന്ത്രി വി. മുരളീധരനും ചർച്ചകളിൽ പങ്കെടുക്കും.കൊടകര പണമിടപാട് കേസ്, സി.കെ. ജാനുവിന് പണം നൽകിയെന്ന ആരോപണം, മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പിൻവലിപ്പിക്കാൻ പണം നൽകിയെന്ന ആരോപണത്തിൽ സുരേന്ദ്രനെതിരേ കേസെടുത്തത് എന്നിവയുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. തിരഞ്ഞെടുപ്പിലെ പരാജയം, പണമിടപാട് വിഷയങ്ങളിലെ വിവാദങ്ങളെത്തുടർന്ന് സുരേന്ദ്രനെ നേതൃത്വം വിളിപ്പിച്ചതാണെന്ന് എതിർപക്ഷവും മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ചയാണെന്ന് ഔദ്യോഗികവിഭാഗവും പറയുന്നു.വിവാദങ്ങളിൽ കേന്ദ്രനേതൃത്വം വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. പാർട്ടിയിലെ പൊതുസമ്മതരായ സി.വി. ആനന്ദ ബോസ്, ജേക്കബ് തോമസ് തുടങ്ങിയവർ നേതൃത്വത്തിന് റിപ്പോർട്ടു നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ സംബന്ധിച്ചാണ് റിപ്പോർട്ടുകളിൽ പ്രധാനമായും പ്രതിപാദിക്കുന്നതെങ്കിലും പുതിയ വിവാദങ്ങൾ സംബന്ധിച്ച പ്രതികരണങ്ങളും പ്രമുഖരോട് കേന്ദ്രനേതൃത്വം ആരാഞ്ഞിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3cquRSg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages