പുണെ: പുണെയിലെ അഴുക്കുചാൽവെള്ളത്തിൽ നാഷണൽ കെമിക്കൽ ലബോറട്ടറി കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. പുണെ നഗരത്തിലെ വിവിധ ഭാഗങ്ങളിലെ അഴുക്കുചാലുകളിൽനിന്ന് ശേഖരിച്ച മലിനജലത്തിലാണ് കോവിഡിന് കാരണമായ സാർസ് സി.ഒ.വി.- 2 എന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പുണെ നഗരസഭയുടെ നിർദേശപ്രകാരം നാഷണൽ കെമിക്കൽ ലബോറട്ടറി (എൻ.സി.എൽ.) കഴിഞ്ഞ ഡിസംബർ മുതലാണ് ഇതേക്കുറിച്ചുള്ള ഗവേഷണങ്ങൾ തുടങ്ങിയത്. അഴുക്കുചാലുകളിലെ വെള്ളം പരിശോധിച്ച് രോഗവ്യാപനം ഏതൊക്കെ പ്രദേശങ്ങളിലാണുള്ളതെന്ന് അറിയാനാണ് എൻ.സി.എല്ലിനെ ചുമതലപ്പെടുത്തിയതെന്ന് മുനിസിപ്പൽ കമ്മിഷണർ വിക്രംകുമാർ പറഞ്ഞു. എൻ.സി.എൽ. നൽകുന്ന നിർദേശപ്രകാരം തുടർനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് രോഗികളുള്ള പ്രദേശത്തിലെ അഴുക്കുചാലിൽ രോഗാണുക്കളെ കണ്ടെത്തുകവഴി ആ പ്രദേശത്ത് വൈറസിന്റെ സാന്നിധ്യം ഉറപ്പിക്കാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്. പതിവുപരിശോധനകൾ മറികടന്ന് അറിയപ്പെടാതെ പോകുന്ന ഹോട്ട് സ്പോട്ടുകളെ കണ്ടെത്താൻ ഈ മാർഗം സഹായകമാകുമെന്നാണ് ന്യൂകാസിൽ സർവകലാശാലയിലെ ഗവേഷകർ പറയുന്നത്. നേരത്തേ, നെതർലൻഡ്‌സിലെ പ്രധാന നഗരങ്ങളിൽനിന്നുള്ള അഴുക്കുചാൽവെള്ളത്തിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3gd2zM8
via
IFTTT
No comments:
Post a Comment