കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസുകൾ ഇന്നുമുതൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 8, 2021

കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസുകൾ ഇന്നുമുതൽ

തിരുവനന്തപുരം: യാത്രക്കാരുടെ ലഭ്യതയ്ക്കനുസരിച്ച് ബുധനാഴ്ചമുതൽ കെ.എസ്.ആർ.ടി.സി. പരിമിതമായ ദീർഘദൂര സർവീസുകൾ നടത്തുമെന്ന് മന്ത്രി ആന്റണി രാജു. സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ ‘എന്റെ കെ.എസ്.ആർ.ടി.സി.’ മൊബൈൽ ആപ്പ്, www.keralartc.com വെബ്‌സൈറ്റ് എന്നിവയിൽ ലഭ്യമാകും. ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യാം.ദേശീയപാത, എം.സി. റോഡ്, മറ്റു പ്രധാന സംസ്ഥാന പാതകൾ എന്നിവിടങ്ങളിലൂടെയാണ് പ്രധാനമായും ദീർഘദൂര സർവീസുകൾ നടത്തുക. ഓർഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സർവീസുകൾ തുടരും. കർശന നിയന്ത്രണമുള്ള ജൂൺ 12, 13 തീയതികളിൽ ആവശ്യ സർവീസുകൾക്കുള്ള ബസുകൾ മാത്രമേ ഉണ്ടാകൂ. പതിമ്മൂന്നിന് ഉച്ചയ്ക്കുശേഷം ദീർഘദൂര ബസുകൾ പുനരാരംഭിക്കുംയാത്രക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ആവശ്യമുള്ള യാത്രാരേഖകൾ കരുതണം. ബസുകളിൽ ഇരുന്നുമാത്രമേ യാത്രയനുവദിക്കൂ. ലോക്‌ ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന ജൂൺ 17മുതൽ പൂർണമായും ദീർഘദൂരസർവീസുകൾ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3w4RW4Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages