തിരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാൻ ആരെയും കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കെ. സുരേന്ദ്രൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 12, 2021

തിരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാൻ ആരെയും കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കെ. സുരേന്ദ്രൻ

ന്യൂഡൽഹി: കേരളത്തിലെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയം ഉൾപ്പടെയുള്ള വിഷയങ്ങൾ അന്വേഷിക്കാൻ കേന്ദ്ര നേതൃത്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ. സി.വി. ആനന്ദ ബോസ്, ജേക്കബ് തോമസ് എന്നിവരെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയെന്നതും ഇവർ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകിയെന്നതും മാധ്യമങ്ങൾ സൃഷ്ടിക്കുന്ന കള്ളവാർത്തകളാണ്. ഇത്തരത്തിൽ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവർ തന്നോട് പറഞ്ഞതായി സുരേന്ദ്രൻ ഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.ബി.ജെ.പിക്കെതിരേ സി.പി.എം. നിർദേശപ്രകാരം മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും അതിന്റെ വ്യക്തമായ തെളിവ് തന്റെ പക്കലുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. മാധ്യമങ്ങൾ ബി.ജെ.പി.യെ നിരന്തരം ആക്ഷേപിക്കുകയാണ്. എന്നാൽ, തങ്ങൾ അത്തരം ഭാഷ സ്വീകരിക്കുന്നില്ല. താൻ അറസ്റ്റ് ഒഴിവാക്കാനാണ് ഡൽഹിയിൽ വന്നതെന്നും ഒളിവിലാണെന്നുമാണ് ആക്ഷേപം. ഇത്തരം ബാലിശമായ ആരോപണങ്ങൾ കൊണ്ടൊന്നും ബി.ജെ.പി.യുടെ മേൽ ഒരു പുകമറയും സൃഷ്ടിക്കാനാവില്ല. ഈ വാർത്തകളൊക്കെ സി.പി.എം. സൃഷ്ടികളാണ്. ജെ.ആർ.പി. ട്രഷറർ പ്രസീത പി. ജയരാജനെ മാത്രമല്ല, പാർട്ടി ഓഫീസിൽ പോയി എം.വി. ജയരാജനെയും കണ്ടിരുന്നു. പി. ജയരാജൻ ഇക്കാര്യം ഇതുവരെ നിഷേധിച്ചിട്ടില്ല. രാഹുൽ ഗാന്ധി തന്റെ കാറിലാണ് വയനാട്ടിൽ യാത്രചെയ്യുന്നതെന്ന് വനം കൊള്ളക്കേസിലെ പ്രധാനപ്രതി പറയുന്നു. എന്നാൽ, മാധ്യമങ്ങൾ ഒരുവരി വാർത്ത കൊടുക്കുന്നില്ല -സുരേന്ദ്രൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3cBKG95
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages