ആദ്യപകുതിയില്‍ കൊളംബിയയെ സമനിലയില്‍ പൂട്ടി വെനസ്വേല (0-0) | LIVE BLOG - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 17, 2021

ആദ്യപകുതിയില്‍ കൊളംബിയയെ സമനിലയില്‍ പൂട്ടി വെനസ്വേല (0-0) | LIVE BLOG

ഗോയിയാനിയ: കോപ്പ അമേരിക്ക ഫുട്ബോളിൽ കൊളംബിയ-വെനസ്വേല മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഗോൾ രഹിത സമനിലയിൽ. ഇരുടീമുകളും ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. മത്സരത്തിന്റെ തുടക്കംമുതൽ കൊളംബിയ ആധിപത്യം പുലർത്തി. മൂന്നാം മിനിട്ടിൽ തന്നെ മികച്ച അവസരം കൊളംബിയയുടെ ഉറിബെയ്ക്ക് ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാനായില്ല. പിന്നാലെ നിരന്തരം ആക്രമണം അഴിച്ചുവിട്ട് വെനസ്വേല ഗോൾമുഖത്ത് ഭീതി ജനിപ്പിക്കാൻ കൊളംബിയയ്ക്ക് കഴിഞ്ഞു. ടീമിലെ 12 താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനാൽ പകരക്കാരെ വെച്ച് കളിച്ച വെനസ്വേലയുടെ കളിയിൽ ആ പോരായ്മ പ്രകടമായിരുന്നു. 13-ാം മിനിട്ടിൽ തുറന്ന അവസരം ലഭിച്ചിട്ടുപോലും അത് ഗോളാക്കി മാറ്റാൻ കൊളംബിയയ്ക്ക് സാധിച്ചില്ല. വെനസ്വേല ഗോൾകീപ്പർ ഫാരിനെസിന്റെ ഉജ്ജ്വല സേവുകളും കൊളംബിയയ്ക്ക് വിലങ്ങുതടിയായി. യുവതാരമായ ഫാരിനെസ് അണ്ടർ 21 താരമാണ്. ആദ്യ പകുതിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം.... Content HIghlights: Colombia vs Venezuela Copa America 2021


from mathrubhumi.latestnews.rssfeed https://ift.tt/3wAkeoj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages