നെയ്മറില്ല; ടോക്യോ ഒളിമ്പിക്‌സിനുള്ള ബ്രസീല്‍ ടീമിനെ ഡാനി ആല്‍വ്സ് നയിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 17, 2021

നെയ്മറില്ല; ടോക്യോ ഒളിമ്പിക്‌സിനുള്ള ബ്രസീല്‍ ടീമിനെ ഡാനി ആല്‍വ്സ് നയിക്കും

ബ്രസീലിയ: സൂപ്പർ താരം നെയ്മറില്ലാതെ ടോക്യോ ഒളിമ്പിക്സിനുള്ള ബ്രസീൽ ടീം. നെയ്മറിന്റെ അഭാവത്തിൽ ടോക്യോ ഒളിമ്പിക്സിനുള്ള ബ്രസീൽ ടീമിനെ ഡാനി ആൽവ്സ് നയിക്കും. ടോക്യോയിൽ കളിക്കണമെന്ന് നെയ്മർ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പി.എസ്.ജിയുടെ മുന്നേറ്റതാരം ഇല്ലാതെയാണ് പരിശീലകൻ അന്ത്രെസ് യർദയിൻ 16 അംഗ സംഘത്തെ പ്രഖ്യാപിച്ചത്. അത്ലറ്റിക്കോ പാരനെൻസിന്റെ 31-കാരൻ ഗോൾകീപ്പർ സാന്റോസും സെവിയ്യയുടെ 28-കാരൻ ഡിഫെൻഡർ ഡീഗോ കാർലോസും ടീമിലുണ്ട്. 38-കാരനായ ഡാനി ആൽവസ് പരിക്കിനെ തുടർന്ന് കോപ്പ അമേരിക്ക ടൂർണമെന്റിൽ കളിക്കുന്നില്ല. ടൂർണമെന്റിന് മുൻപ് താരത്തിന് കാൽമുട്ടിന് പരിക്കേൽക്കുകയായിരുന്നു. മുൻ ബാഴ്സലോണ താരമായ ആൽവസ് നിലവിൽ സാവോ പോളയുടെ മിഡ്ഫീൽഡർ ആണ്. ടോക്യോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിന് മുൻപ് ജൂലൈ 23-ന് ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കും. 2016-ൽ റിയോ ഡി ജനെയ്റോയിൽ നടന്ന ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടിയ ടീമാണ് ബ്രസീൽ. Content Highlights: Neymar left out of Brazil team for Tokyo Olympics


from mathrubhumi.latestnews.rssfeed https://ift.tt/3q2AaND
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages