കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം: ബി.ജെ.പി. നേതൃത്വത്തിന് കേരളത്തിൽനിന്നു പോയത് നൂറോളം റിപ്പോർട്ടുകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 17, 2021

കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം: ബി.ജെ.പി. നേതൃത്വത്തിന് കേരളത്തിൽനിന്നു പോയത് നൂറോളം റിപ്പോർട്ടുകൾ

കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പു തോൽവിസംബന്ധിച്ച് ബി.ജെ.പി. ദേശീയനേതൃത്വത്തിന് കേരളത്തിൽനിന്ന് ലഭിച്ചത് നൂറോളം റിപ്പോർട്ടുകൾ. അറിയപ്പെടുന്ന നേതാക്കൾമുതൽ ആദ്യകാല ആർ.എസ്.എസ്. പ്രചാരകന്മാരും പ്രവർത്തകരുംവരെ വിശദമായ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. സംഘടനാപ്രശ്നങ്ങൾ, കൊടകര പണമിടപാട്, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെതായി പുറത്തുവന്ന ഫോൺ സംഭാഷണം എന്നിവയെല്ലാം റിപ്പോർട്ടുകളിൽ പ്രതിപാദിച്ചിട്ടുണ്ടെന്നാണ് വിവരം.സംഘപരിവാറിനു പുറത്തുനിന്നുള്ള ചിലരും റിപ്പോർട്ടുകൾ അയച്ചിട്ടുണ്ട്. നേതൃത്വം ആവശ്യപ്പെടാതെ സ്വന്തംനിലയ്ക്ക് തയ്യാറാക്കിയവയാണ് ഇതിലേറെയും. സി.വി.ആനന്ദബോസ് തയ്യാറാക്കിയ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ ഉറപ്പിച്ചുപറയുന്നു. തിരഞ്ഞെടുപ്പു തോൽവിയെപ്പറ്റി പഠിക്കാനും റിപ്പോർട്ട് നൽകാനും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദേശീയ സെക്രട്ടറി അരുൺ സിങ് പത്രക്കുറിപ്പിറക്കിയിരുന്നു.കോവിഡനന്തര ഇന്ത്യയിലെ തൊഴിൽമേഖലയെപ്പറ്റി പഠിക്കാൻ നേരത്തേ പ്രധാനമന്ത്രിയുടെ ഓഫീസ് ആനന്ദബോസിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതടക്കം 16 റിപ്പോർട്ടുകൾ അദ്ദേഹം പ്രധാനമന്ത്രിക്ക് നൽകിയിട്ടുണ്ട്. അവസാനത്തേതാണ് കേരളത്തിലെ ബി.ജെ.പി. സംഘടനാ പ്രശ്നങ്ങളെപ്പറ്റിയുള്ളത്.ആദ്യകാലനേതാക്കൾ അടക്കമുള്ളവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ആനന്ദബോസ് റിപ്പോർട്ട് തയ്യാറാക്കിയത്. മുൻ ഡി.ജി.പി. ജേക്കബ് തോമസും വിശദമായ റിപ്പോർട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനുപുറമേ കേന്ദ്ര സർക്കാരിന്റെ ഏജൻസികളെ ഉപയോഗിച്ചും കേരളത്തിലെ സംഘടനാപ്രശ്നങ്ങൾ ദേശീയനേതൃത്വം ശേഖരിക്കുന്നതായി പറയുന്നുണ്ട്.ആർ.എസ്.എസ്. ദേശീയനേതൃത്വവും കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തെയും സംഘടനാപ്രശ്നങ്ങളെയുംപറ്റി വിവരങ്ങൾ ആരാഞ്ഞതായി സൂചനയുണ്ട്. കേരളത്തിലെ വിഷയങ്ങൾ ’നാഗ്‌പുർ’ ഗൗരവമായാണ് എടുത്തിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3q3gPeY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages