തിരുവനന്തപുരം: പോലീസിലെ ഡ്രൈവറെ തല്ലിയ കേസിൽ വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിന്റെ മകൾക്കെതിരേ കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് സർക്കാരിന്റെ അഭിപ്രായം തേടിയേക്കും. ക്രൈംബ്രാഞ്ച് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ പോലീസ് മേധാവി നിർദേശം നൽകിയതിനു പിന്നാലെയാണിത്. പോലീസ് ഡ്രൈവറായ ഗവാസ്കറെ സുദേഷ് കുമാറിന്റെ മകൾ പരസ്യമായി കൈയേറ്റം ചെയ്തുവെന്നാണ് കേസ്. ഇതിനെതിരേ സുദേഷ് കുമാറിന്റെ മകളും പരാതി നൽകിയിരുന്നു. സുദേഷ് കുമാറിന്റെ മകൾക്കെതിരേ കുറ്റപത്രം നൽകാമെന്നും എതിർപരാതിയിൽ കഴിമ്പില്ലെന്നുമാണ് കേസന്വേഷണം നടത്തിയ എസ്.പി. പ്രകാശൻ കാണി വസ്തുതാറിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഇതിൽ അനുയോജ്യ നടപടി സ്വീകരിക്കാൻ പോലീസ് മേധാവി നിർദേശിച്ചു. തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ അഭിപ്രായം തേടാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് സുദേഷ് കുമാറിന്റെ പേരും പരിഗണിക്കപ്പെട്ടതോടെയാണ് വിവാദങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങിയത്. content highlights:crime branch to submitt charge sheet against dgp sudhesh kumars daughter
from mathrubhumi.latestnews.rssfeed https://ift.tt/3tt3YTH
via
IFTTT
No comments:
Post a Comment