എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞ 24-ന് നടത്താൻ ആലോചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 9, 2021

എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞ 24-ന് നടത്താൻ ആലോചന

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ എം.എൽ.എ.മാരുടെ സത്യപ്രതിജ്ഞ 24-നു നടത്താൻ ആലോചന. സ്പീക്കർ തിരഞ്ഞെടുപ്പ് 25-നും. തിരഞ്ഞെടുക്കപ്പെട്ടാൽ കഴിയുന്നത്ര വേഗം സത്യപ്രതിജ്ഞ ചെയ്യുന്നതാണ് കീഴ്വഴക്കം. കോവിഡ് വ്യാപനം ഇനിയും രൂക്ഷമായാൽ സത്യപ്രതിജ്ഞ നീളും. മേയ് മൂന്നിന് വിജ്ഞാപനത്തിലൂടെ പുതിയ നിയമസഭ നിലവിൽവന്നു. അതിനാൽ എം.എൽ.എ.മാരെന്ന നിലയിൽ പ്രവർത്തിക്കാൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് തടസ്സങ്ങളില്ല. എന്നാൽ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എം.എൽ.എ.മാർ സജീവമായി പങ്കെടുക്കേണ്ടതുണ്ട്. എം.എൽ.എ. ഫണ്ടിലും മറ്റും പദ്ധതികൾക്ക് രൂപംനൽകാനും പണം അനുവദിക്കാനും സത്യപ്രതിജ്ഞ ചെയ്യണം. തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അലവൻസുകളും സത്യപ്രതിജ്ഞ ചെയ്യുന്ന തീയതിമുതലേ ലഭിക്കൂ. അതിനാൽ കോവിഡ് വ്യാപനം പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെങ്കിലും സഭ ചേരുന്നത് നീട്ടിവെക്കാൻ സാധ്യതയില്ല. 24-ന് സത്യപ്രതിജ്ഞയും 25-ന് സ്പീക്കർ തിരഞ്ഞെടുപ്പും നടത്തി പിരിയാതെ ഗവർണറുടെ നയപ്രഖ്യാപനവും തിരുത്തൽ ബജറ്റ് അവതരണവുംകൂടി നടത്തി കൂടുതൽ ദിവസങ്ങൾ സമ്മേളിക്കുന്നതും പരിഗണനയിലുണ്ട്. പ്രോടെം സ്പീക്കർക്കു മുന്നിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. സഭയിലെ മുതിർന്ന അംഗത്തെയാണ് പ്രോടെം സ്പീക്കറായി നിയോഗിക്കുന്നത്. ഇത് മന്ത്രിസഭയാണ് ശുപാർശ ചെയ്യുന്നത്. സർക്കാരിന്റെ സത്യപ്രതിജ്ഞ നടന്നാലുടൻ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗം പ്രോടെം സ്പീക്കറെ ശുപാർശ ചെയ്യും. ആ യോഗം തന്നെ നിയമസഭ ചേരുന്ന തീയതിയും ഗവർണർക്ക് ശുപാർശചെയ്യും. content highlights:mlas oath taking ceremonies will likely to take place on may 24


from mathrubhumi.latestnews.rssfeed https://ift.tt/3o0wj2B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages