ബില്ല് അടയ്ക്കാത്തതിന് മൃതദേഹം വിട്ടുനില്‍കിയില്ലസ്വകാര്യ ആശുപത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 9, 2021

ബില്ല് അടയ്ക്കാത്തതിന് മൃതദേഹം വിട്ടുനില്‍കിയില്ലസ്വകാര്യ ആശുപത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്കു ചെലവായ നാലരലക്ഷത്തോളം രൂപ പൂർണമായി അടയ്ക്കാത്തതിന്റെ പേരിൽ മൃതദേഹം തടഞ്ഞുവെച്ച കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്ക് ജില്ലാ കളക്ടർ കാരണം കാണിക്കൽ നോട്ടിസ് നൽകി. കോവിഡ് ചികിത്സയ്ക്കിടെ മരിച്ച കരമന കൊല്ലവിളാകത്തുവീട്ടിൽ എം.ഷാജഹാന്റെ മൃതദേഹം വിട്ടുകൊടുക്കണമെങ്കിൽ ബന്ധുക്കൾ 4,44,808 രൂപയുടെ ബില്ല് പൂർണമായി അടയ്ക്കണമെന്നായിരുന്നു കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ ആവശ്യം. ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ ഇടപെടൽ നടത്തിയിട്ടും ആശുപത്രിയുടെ ഉത്തരവാദപ്പെട്ടവർ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. മരണപ്പെട്ടയാളുടെ ചികിത്സച്ചെലവുകൾ സംബന്ധിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ബന്ധുക്കൾക്ക് അധികൃതർ കൃത്യമായ ധാരണ നൽകിയിരുന്നില്ലെന്നും ആരോപണമുയർന്നിരുന്നു. മൃതദേഹം വിട്ടുകൊടുക്കാൻ രണ്ടുദിവസം വൈകിയതിനെത്തുടർന്ന് കൗൺസിലർ കരമന അജിത്ത് അടക്കമുള്ള പൊതുപ്രവർത്തകർ ഇടപെട്ടു. തുടർന്ന് ഷാജഹാന്റെ സഹോദരൻ നിസാർ ഡി.എം.ഒ.ക്കു പരാതി നൽകിയതോടെയാണ് മൃതദേഹം വിട്ടുകിട്ടിയത്. തുടർന്നാണ് കളക്ടർ ആശുപത്രി മാനേജ്മെന്റിനു കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. രണ്ടു ദിവസത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3xZ50du
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages