ലണ്ടൻ: യൂറോപ്യൻ സൂപ്പർ ലീഗിൽ ഉറച്ചുനിൽക്കുന്ന മൂന്ന് ഫുട്ബോൾ ക്ലബ്ബുകൾക്കെതിരേ യൂറോപ്യൻ ഫുട്ബോൾ സംഘടന (യുവേഫ) അച്ചടക്കനടപടി തുടങ്ങി. ക്ലബ്ബുകളുടെ അച്ചടക്കലംഘനം അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം ചേർന്ന യുവേഫ ഗവേണിങ് ബോഡി യോഗം അച്ചടക്കം അടക്കമുള്ള കാര്യം പരിശോധിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ. സ്പാനിഷ് ക്ലബ്ബുകളായ റയൽ മഡ്രിഡ്, ബാഴ്സലോണ, ഇറ്റാലിയൻ ക്ലബ്ബ് യുവന്റസ് എന്നിവയാണ് സൂപ്പർ ലീഗിൽ ഉറച്ചുനിൽക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് യൂറോപ്പിലെ 12 വമ്പൻ ക്ലബ്ബുകൾ ലീഗ് പ്രഖ്യാപിച്ചത്. ആരാധകരോഷത്തെ തുടർന്ന് ഒമ്പത് ക്ലബ്ബുകൾ പിന്മാറി. മാഞ്ചെസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, മാഞ്ചെസ്റ്റർ സിറ്റി, ചെൽസി, ടോട്ടനം, ആഴ്സണൽ, എസി മിലാൻ, ഇന്റർ മിലാൻ, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവരാണ് പിന്മാറിയ ക്ലബ്ബുകൾ. Content Highlights:UEFA opens disciplinary probe against Super League holdouts Real Madrid, Barcelona and Juventus
from mathrubhumi.latestnews.rssfeed https://ift.tt/3wfG3ZN
via
IFTTT
No comments:
Post a Comment