ന്യൂഡൽഹി: അടുത്തമാസം നടക്കാനിരുന്ന സിങ്കപ്പൂർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ഉപേക്ഷിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്നാണിതെന്ന് ലോക ബാഡ്മിന്റൺ ഫെഡറേഷൻ അറിയിച്ചു. ഇതോടെ, ഇന്ത്യയുടെ മുൻനിര താരങ്ങളായ സൈന നേവാൾ, കിഡംബി ശ്രീകാന്ത് എന്നിവർക്ക് ടോക്യോ ഒളിമ്പിക്സിന് യോഗ്യതനേടാനുള്ള സാധ്യത ഏറക്കുറെ അവസാനിച്ചു. ജൂൺ 16-നാണ് സിങ്കപ്പൂർ ഓപ്പൺ തുടങ്ങേണ്ടിയിരുന്നത്. ടോക്യോ ഒളിമ്പിക്സിന് യോഗ്യതനേടാനുള്ള അവസാന അവസരമായിരുന്നു ഇത്. അതും മുടങ്ങിയതോടെ ഇരുവരുടെയും സാധ്യത ഏറക്കുറെ അടഞ്ഞു. ഈ മാസം ഒടുവിൽ നടക്കേണ്ടിയിരുന്ന മലേഷ്യൻ ഓപ്പണും ഉപേക്ഷിച്ചിരുന്നു. ഒളിമ്പിക്സിനു മുമ്പ് മറ്റൊരു ടൂർണമെന്റ് നടത്താനും സാധ്യതയില്ല. കിഡംബി ശ്രീകാന്ത് ലോകറാങ്കിങ്ങിൽ പതിനാലാം സ്ഥാനത്തും സൈന 20-ാം സ്ഥാനത്തുമാണ്. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയ സൈന കഴിഞ്ഞ മൂന്ന് ഒളിമ്പിക്സിലും മത്സരിച്ചിരുന്നു. ജൂലായ് 23 മുതൽ ടോക്യോയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഒളിമ്പിക്സിനെക്കുറിച്ചും ആശങ്കയുണ്ട്. Content Highlights:Singapore Open 2021 canceled Saina Nehwal Kidambi Srikanth s Olympic qualification hit
from mathrubhumi.latestnews.rssfeed https://ift.tt/3boBm7F
via
IFTTT
No comments:
Post a Comment