നേതാക്കള്‍ ബൂത്തുകളിലൂടെ വരട്ടെ; ക്യാമ്പെയ്‌നുമായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 12, 2021

നേതാക്കള്‍ ബൂത്തുകളിലൂടെ വരട്ടെ; ക്യാമ്പെയ്‌നുമായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍

കോഴിക്കോട്: കോൺഗ്രസിന് തിരഞ്ഞെടുപ്പിലേറ്റ ശക്തമായ തിരിച്ചടിക്കുകാരണം അടിത്തട്ട് ദുർബലമായതുകൊണ്ടാണെന്നും അതുകൊണ്ട് ബൂത്തുതലം മുതൽ സംഘടനാതിരഞ്ഞെടുപ്പ് നടത്തി ശക്തിപ്പെടുത്തണമെന്നുമുള്ള സാമൂഹികമാധ്യമ ക്യാമ്പയിനുമായി പ്രവർത്തകർ. നേതാക്കൾ ബൂത്തുകളിലൂടെ വരട്ടേ എന്ന നിർദേശവുമായി മുൻ കെ.പി.സി.സി. അംഗവും കോഴിക്കോട് ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന പൊന്നാറത്ത് ബാലകൃഷ്ണന്റെ മകൻ അംശുലാൽ പൊന്നാറത്ത് സാമൂഹികമാധ്യമങ്ങളിലൂടെ തുടക്കമിട്ട കാന്പയിൻ പ്രവർത്തകർ ഏറ്റെടുത്തിരിക്കുകയാണ്. കെ.പി.സി.സി. അംഗങ്ങളുൾപ്പെടെ ഒട്ടേറെപ്പേർ പിന്തുണയുമായി എത്തി. ഓരോ പ്രവർത്തകർക്കും കെ.പി.സി.സി. പ്രസിഡന്റിന് ഓൺലൈൻ പരാതി നൽകാനുള്ള സൗകര്യത്തോടെയാണ് അംശുലാലിന്റെ കാന്പയിൻ. ആയിരത്തോളംപേർ പരാതി നൽകി. കാമ്പയിനിനെ പിന്തുണയ്ക്കുന്നവർക്കായുള്ള മിഷൻ പരിവർത്തൻ എന്ന ഫെയ്സ്ബുക്ക് പേജിന്, തുടക്കമിട്ട് ദിവസങ്ങൾക്കുള്ളിൽ ഏഴായിരത്തഞ്ഞൂറോളം ഫോളോവേഴ്സാണുണ്ടായിരിക്കുന്നത്. ഗ്രൂപ്പുമാനേജർമാരാണ് കോൺഗ്രസിനെ തോൽപ്പിക്കുന്നതെന്നാണ് കാന്പയിനിൽ പങ്കെടുത്ത കൂടുതൽപേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ രീതിക്ക് മാറ്റംവരണം. തോറ്റുപോയത് പ്രസ്ഥാനത്തിനുവേണ്ടി ജയ് വിളിച്ച് നടന്ന പ്രവർത്തകരാണ്. എന്ന് ഗ്രൂപ്പുകളി മാറുന്നുവോ അന്നേ കോൺഗ്രസ് തിരിച്ചുവരികയുള്ളൂ തുടങ്ങിയ വിമർശനങ്ങളുമുയരുന്നുണ്ട്. വാട്സാപ്പ് ഗ്രൂപ്പുകളെയും ഉപയോഗപ്പെടുത്തുന്നുണ്ട്. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പുപ്രചാരണത്തിന് ഇറങ്ങിയപ്പോഴുണ്ടായ അനുഭവങ്ങളാണ് ഇത്തരമൊരു കാമ്പയിന് തുടക്കമിടാൻ പ്രേരിപ്പിച്ചതെന്നും അംശുലാൽ പറയുന്നു. Content Highlight: social media campaign against congress leaders


from mathrubhumi.latestnews.rssfeed https://ift.tt/3fg0ZbT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages