ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ എം.കെ.സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ അനുജോർജ്. അനു ജോർജടക്കമുള്ള നാല് സെക്രട്ടറിമാരേയും പുതിയ ചീഫ് സെക്രട്ടറിയേയും ചുമതലയേറ്റ ആദ്യ ദിവസം തന്നെ സ്റ്റാലിൻ നിയോഗിച്ചു. നിലവിലെ ചീഫ് സെക്രട്ടറി രാജീവ് രഞ്ജനെ മാറ്റി വി.ഇറൈ അൻബുവിനെയാണ് നിയമിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയാണ് കോട്ടയംകാരിയായ അനുജോർജിന്. 2003 ബാച്ച് തമിഴ്നാട് കേഡർ ഉദ്യോഗസ്ഥയായ അനുജോർജ് പ്രവർത്തനമികവിന് പേരുകേട്ട ഉദ്യോഗസ്ഥയാണ്. ഇൻഡസ്ട്രീസ് കമ്മിഷണർ, ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ഡയറക്ടർ പദവികൾ വഹിച്ചുവരവെയാണ് പുതിയ ചുമതല. അരിയലൂർ ജില്ലാകളക്ടറായും സംസ്ഥാന പ്രോട്ടോകോൾ ജോയന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഐടി ഉദ്യോഗസ്ഥനായ തോമസ് ജോസഫാണ് ഭർത്താവ്. തന്റെ സഹപാഠിയായിരുന്ന അനുജോർജിനെ ആറന്മുള നിയുക്ത എം.എൽ.എ. വീണാ ജോർജ് അഭിനന്ദിച്ചു. തിരുവനന്തപുരം ഗവ. വിമെൻസ് കോളേജിൽ എന്റെ സുഹൃത്തായ അനുജോർജ് ഐ.എ.എസ്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സെക്രട്ടറിയായി നിയമിതയായിരിക്കുന്നു. പ്രിയ അനുവിന് അഭിനന്ദനങ്ങൾ - വീണാ ജോർജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3f7lqrp
via
IFTTT
No comments:
Post a Comment