മാലി: മാലദ്വീപിലെ ബാറിൽ വെച്ച് തമ്മിൽ തല്ലിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓസീസ് താരം ഡേവിഡ് വാർണറും കമന്റേറ്റർ മൈക്കൽ സ്ലേറ്ററും. ബയോ ബബിളിനുള്ളിൽ താരങ്ങൾക്ക് കോവിഡ് ബാധിച്ചതോടെ ഐ.പി.എൽ നിർത്തിവെച്ചതിനു പിന്നാലെ ഓസീസ് താരങ്ങൾ മാലദ്വീപിലേക്ക് പോയിരുന്നു. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഓസ്ട്രേലിയ യാത്രാവിലക്ക് ഏർപ്പെടുത്തിയതിനാൽ മാലദ്വീപിൽ ക്വീറന്റീനിൽ കഴിഞ്ഞ ശേഷം ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ലക്ഷ്യമിട്ടാണ് ഐ.പി.എല്ലിന്റെ ഭാഗമായ ഓസീസ് പൗരൻമാർ ബി.സി.സി.ഐയുടെ നേതൃത്വത്തിൽ മാലദ്വീപിലെത്തിയത്. ഇതിനിടെയാണ് മാലദ്വീപിലെ താജ് കോറൽ റിസോട്ടിലെ ബാറിൽ വാർണറും സ്ലേറ്ററും തമ്മിൽ ഏറ്റുമുട്ടിയെന്ന വാർത്തകൾ പുറത്തുവരുന്നത്. ദ ഡെയ്ലി ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദീർഘകാല സുഹൃത്തുക്കളാണ് വാർണറും സ്ലേറ്ററും. എന്നാൽ ഇരുവരും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം കൈയാങ്കളിയിലേക്കെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ റിപ്പോർട്ടുകൾ നിഷേധിച്ച് ഇരുവരും രംഗത്തെത്തി. അതെല്ലാം അപവാദ പ്രചരണങ്ങളാണ്. ഡേവിയും (വാർണർ) ഞാനും നല്ല സുഹൃത്തുക്കളാണ്, അതിനാൽ തന്നെ ഒരു കൈയാങ്കളിക്ക് സാധ്യതയേ ഇല്ല. - സ്ലേറ്ററെ ഉദ്ധരിച്ച് ഡെയ്ലി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഒന്നും ഉണ്ടായിട്ടില്ല. നിങ്ങൾക്ക് ഇവ എവിടെ നിന്ന് ലഭിക്കുന്നുവെന്ന് എനിക്കറിയില്ല. നിങ്ങൾ ഇവിടെയില്ലായിരുന്നു. വ്യക്തമായ തെളിവുകൾ ലഭിക്കാതെ നിങ്ങൾക്ക് ഒന്നും എഴുതാൻ കഴിയില്ല. ഒന്നും സംഭവിച്ചില്ല. - എന്നായിരുന്നു വാർണരുടെ പ്രതികരണം. Content Highlights:David Warner and Michael Slater respond to reports of brawl in Maldives bar
from mathrubhumi.latestnews.rssfeed https://ift.tt/3hcBpHn
via
IFTTT
No comments:
Post a Comment