കവി കെ സച്ചിദാനന്ദനെ ഫെയ്സ്ബുക്ക് വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ ബെന്യാമിൻ. ഫെയ്സ്ബുക്ക് വിലക്കിയാൽ ഉടൻ വായുവിൽ അലിഞ്ഞുപോകുന്ന വ്യക്തിയല്ല സച്ചി മാഷെന്ന് ബെന്യാമിൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കേരളത്തിൽ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും രണ്ടുവീഡിയോകൾ പോസ്റ്റു ചെയ്തതിനെത്തുടർന്നാണ് തന്നെ ഫെയ്സ്ബുക്ക് വിലക്കിയതെന്ന് സച്ചിദാനന്ദൻ ആരോപിച്ചിരുന്നു. വാട്സാപ്പിൽ പ്രചരിച്ചുകൊണ്ടിരുന്ന വീഡിയോകളാണ് താൻ പോസ്റ്റുചെയ്തതെന്നും വിലക്കു സംബന്ധിച്ച് വെള്ളിയാഴ്ച രാത്രി ഫെയ്സ്ബുക്കിൽ അറിയിപ്പു ലഭിച്ചതായും സച്ചിദാനന്ദൻ പറഞ്ഞു. ബെന്യാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഫെയ്സ്ബുക്ക് വിലക്കിയാൽ ഉടൻ വായുവിൽ അലിഞ്ഞു പോകുന്ന വ്യക്തിയല്ല സച്ചി മാഷ്. അദ്ദേഹം ഇന്നോളം എഴുതിയ കവിതകളും ഉയർത്തിപ്പിടിച്ച നിലപാടുകളും ഭീരുക്കളുടെ നെഞ്ചിൽ ഒരു ഇടിമുഴക്കം പോലെ വന്നു പതിക്കുന്നുണ്ട് എന്നർത്ഥം. എഴുപതിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം. അയ്യയ്യേ നാണക്കേട് Content Highlights: Benyamin Facebook post about Sachidanandan Facebook ban
from mathrubhumi.latestnews.rssfeed https://ift.tt/3y0IReH
via
IFTTT
No comments:
Post a Comment