'യാസ്' ഒഡീഷ തീരത്തോട് അടുക്കുന്നു; കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ മഴ കനക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 25, 2021

'യാസ്' ഒഡീഷ തീരത്തോട് അടുക്കുന്നു; കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ മഴ കനക്കും

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ എട്ടിനും പത്തിനുമിടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിൽ കരതൊടുമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന യാസ് മണിക്കൂറിൽ 290 കിലോമീറ്റർവരെ വേഗം കൈവരിക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ, ഒഡിഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളുടെ തീരമേഖലകളിൽനിന്ന് പതിനൊന്നുലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. പശ്ചിമബംഗാൾ ഒമ്പതുലക്ഷം പേരെയും ഒഡിഷ രണ്ടുലക്ഷം പേരെയുമാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കുമാറ്റിയത്. ആന്ധ്രാപ്രദേശിലെ തീരജില്ലകളായ വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നവിടങ്ങളിൽ അതിജാഗ്രത പുലർത്താൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി കളക്ടർമാരോട് നിർദേശിച്ചു. യാസിനുമുന്നോടിയായി വീശിയ ചുഴലിയിൽ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ വൈദ്യുതാഘാതമേറ്റ് രണ്ടുപേർ മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. കേരളത്തിൽ മഴ കനക്കും കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്ന ഒമ്പത് ജില്ലകളിൽ മഞ്ഞജാഗ്രത നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകൾക്കാണ് മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ കാലവർഷം മാലദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലേക്ക് മുന്നേറിയിട്ടുണ്ട്. കാലവർഷത്തിന്റെ മുന്നേറ്റത്തിന് അനുകൂലമാണ് ഘടകങ്ങൾ. 31-നോ അതിനുമുമ്പോ കേരളത്തിൽ കാലവർഷമെത്തും.


from mathrubhumi.latestnews.rssfeed https://ift.tt/3wxjoIn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages