തിരുവനന്തപുരം: അർഹതപ്പെട്ട പല സ്ഥാനമാനങ്ങളും ലഭിക്കാതെ പോയ ആളാണ് വി.ഡി സതീശനെന്നും പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം അർഹതയ്ക്ക് ലഭിച്ച അംഗീകാരമാണെന്നും രമേശ് ചെന്നിത്തല. പുതിയ പ്രതിപക്ഷ നേതാവായ വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക്ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നിയമസഭയിൽ ഏറ്റവും പ്രശോഭിക്കുന്ന നിയമസഭാ സാമാജികനായി പ്രവർത്തിക്കാൻ വി.ഡി സതീശന് സാധിച്ചിട്ടുണ്ട്. ഞാൻ പ്രതിപക്ഷ നേതാവായിരുന്ന അഞ്ച് വർഷക്കാലവും ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി പ്രതിപക്ഷത്തിന് വേണ്ടി ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞ നിയമസഭാ സാമാജികനാണ് വിഡി സതീശൻ. അർഹതപ്പെട്ട പല സ്ഥാനങ്ങളും അദ്ദേഹത്തിന് നേരത്തെ ലഭിക്കാതെ പോയിട്ടുണ്ട്. അപ്പോഴെല്ലാം പാർട്ടിക്ക് വേണ്ടി പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ വേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. ഇതിനുലഭിച്ച ഏറ്റവും വലിയ അഗീകാരമാണ് സോണിയഗാന്ധി എടുത്തിട്ടുള്ള തീരുമാനം. ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. കേരളത്തിലെ കോൺഗ്രസും യുഡിഎഫും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സന്ദർഭമാണ് ഇത്. എന്റെ കൊച്ചനുജനായ സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ . അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു-ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുൻനിരയിൽ നിന്ന് പ്രതിപക്ഷത്തെ നയിച്ച ചെന്നിത്തലഇത്തവണ സതീശന് പിന്നിലായി രണ്ടാം നിരയിൽ ആയിരിക്കും നിയമസഭയിൽ ഇരിക്കുക. Content Highlight: Ramesh Chennithala press meet with V. D. Satheesan
from mathrubhumi.latestnews.rssfeed https://ift.tt/3489voi
via
IFTTT
No comments:
Post a Comment