മറ്റുരാജ്യങ്ങള്‍ വാക്‌സിന്‍ വാങ്ങികൂട്ടിയപ്പോള്‍ ഇന്ത്യ വൈകിപ്പിച്ചുവെന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 23, 2021

മറ്റുരാജ്യങ്ങള്‍ വാക്‌സിന്‍ വാങ്ങികൂട്ടിയപ്പോള്‍ ഇന്ത്യ വൈകിപ്പിച്ചുവെന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ്

ന്യൂഡൽഹി: മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ആവശ്യമായ വാക്സിൻ വാങ്ങിക്കുന്നതിൽ ഇന്ത്യ വൈകിയെന്നും ഇപ്പോൾ അന്താരാഷ്ട്ര വിപണയിൽ വാക്സിൻ ലഭ്യത കുറഞ്ഞെന്നും മുതിർന്ന വൈറോളജിസ്റ്റ് ഡോ.ഗഗൻദീപ് കാങ്. മെഡിക്കൽ ഓക്സിജൻ ലഭ്യതയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ അംഗമാണ് ഡോ.ഗഗൻദീപ് കാങ്. അപകടസാധ്യത മുന്നിൽ കണ്ട് മറ്റു രാജ്യങ്ങൾ ഒരു വർഷത്തോളമായി വാക്സിനുകൾ വാങ്ങിവെക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ നമ്മൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് പറയുമ്പോൾ വിപണയിലെ വാക്സിന്റെ ലഭ്യത എത്രത്തോളമുണ്ടെന്ന് ചിന്തിക്കേണ്ടതാണെന്നും അവർ ചൂണ്ടിക്കാട്ടി. രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായതോടെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ നിരവധി സംസ്ഥാനങ്ങൾ വാക്സിനുകൾക്കായി ആഗോള ടെണ്ടറിനുള്ള നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് ഡോ.ഗഗൻദീപ് കാങിന്റെ വിമർശനം. ആവശ്യമുള്ള വാക്സിൻ ലഭിക്കാതായതോടെ വിവിധ സംസ്ഥാനങ്ങളിൽ വാക്സിനേഷൻ പദ്ധതികൾ താറുമാറായിരിക്കുകയാണ്. പലയിടത്തും വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. ഈ വർഷം അവസാനത്തോടെ വാക്സിനുകൾ നിർമിക്കുന്ന സൈഡസ് കാഡില, ബയോളജിക്കൽ ഇ തുടങ്ങിയ എല്ലാ കമ്പനികളേയും സമീപിക്കുക. വിജയകരമായ വാക്സിനാണെങ്കിൽ അവരോട് കൂടുതൽ ഉത്പാദിപ്പിക്കാൻ ആവശ്യപ്പെടണം. അതിലൂടെ കൂടുതൽ വാക്സിൻ ലഭിക്കുമെന്ന് കരുതുന്നുവെന്നും ഗഗൻദീപ് കാങ് പറഞ്ഞു. ഇന്ത്യയുടെ വാക്സിൻ നയത്തിൽ വ്യാപക വിമർശനം നേരിടുന്നതിനിടെയാണ് ഗഗൻദീപ് കാങിന്റെകൂടി വിമർശനം. വാക്സിനുകളുടെ നിർമാണത്തിന് മുമ്പു തന്നെ ക്ലിനിക്കൽ പരീക്ഷണത്തിനും മറ്റുമായി യുഎസ് അടക്കമുള്ള രാജ്യങ്ങൾ ഈ മേഖലയിൽ കോടികൾ നിക്ഷേപിച്ചിരുന്നു. എന്നാൽ ഇന്ത്യ ഇത്തരത്തിൽ ഒരു നിക്ഷേപം നടത്തിയില്ലെന്ന് മാത്രമല്ല മുൻകൂട്ടി മുൻകൂട്ടി ബൾക്ക് ഓർഡറുകൾ നൽകിയില്ലെന്നുമാണ് വിമർശനങ്ങൾ.


from mathrubhumi.latestnews.rssfeed https://ift.tt/3wqBqfi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages