പി.സി.വിഷ്ണുനാഥ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 23, 2021

പി.സി.വിഷ്ണുനാഥ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി

തിരുവനന്തപുരം: യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥിയായി പി.സി.വിഷ്ണുനാഥിനെ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക. ഭരണമുന്നണി സ്ഥാനാർഥി എം.ബി. രാജേഷാണ്. മത്സരിക്കുന്നതിനുള്ള നാമനിർദേശ പത്രിക ഇന്ന് ഉച്ചവരെ നൽകാം.കുണ്ടറ എംഎൽഎയാണ് വിഷ്ണുനാഥ്. 15-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമായി. പ്രോടേം സ്പീക്കർ പിടിഎ റഹീമിനു മുമ്പാകെയാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തുവരികയാണ്. നാളെയും സഭയുണ്ട്. 26-നും 27-നും സഭ ചേരില്ല. 28-ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാന നയപ്രഖ്യാപനം. സർക്കാർ തുടരുന്നതിനാൽ ആ പ്രഖ്യാപനങ്ങൾതന്നെ ആവർത്തിക്കുമോ, പുതിയ പരിപാടികൾ പ്രഖ്യാപിക്കുമോ എന്നാണ് അറിയാനുള്ളത്. പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജൂൺ നാലിന് അവതരിപ്പിക്കും. ജൂൺ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും കോവിഡ് സാഹചര്യം വിലയിരുത്തിയാവും കാര്യങ്ങൾ.


from mathrubhumi.latestnews.rssfeed https://ift.tt/3oPW6L9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages