പത്തനംതിട്ട: പോലീസുകാരൻ തന്നെ പീഡിപ്പിച്ചെന്നും പണം കബളിപ്പിച്ചെടുത്തെന്നും പരാതി കൊടുത്ത യുവതിയെ ആരോപണവിധേയൻതന്നെ വിവാഹം കഴിച്ചു. ശനിയാഴ്ചയായിരുന്നു ചെറിയ ചടങ്ങിൽ വിവാഹം നടത്തിയത്.രണ്ടു ദിവസം മുൻപാണ് പത്തനംതിട്ടയിലെ പോലീസുകാരനെതിരെ റാന്നി സ്വദേശിനിയായ യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി കൊടുത്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ഒരു ലക്ഷം രൂപ വാങ്ങി കബിളിപ്പിച്ചെന്നുമായിരുന്നു പരാതി.റാന്നി പോലീസ് പ്രാഥമികാന്വേഷണം നടത്തുകയും യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തിയ യുവതി പോലീസുകാരൻ വിവാഹം കഴിക്കാൻ സമ്മതിച്ചെന്നു പറഞ്ഞ് പരാതി പിൻവലിക്കാൻ അപേക്ഷ നൽകി. അന്വേഷണ നടപടികൾ തുടങ്ങിയതിനാൽ കോടതിയെ സമീപിക്കണമെന്ന് പോലീസും അറിയിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/34cDQlu
via
IFTTT
No comments:
Post a Comment